Tuesday, May 7, 2024
keralaNews

റബര്‍ സബ്സിഡിക്കായി 500 കോടി

ദേശീയപാതാ 66ന് സമാന്തരമായി നാലു ഐടി ഇടനാഴികള്‍ സ്ഥാപിക്കും. പുതിയ സാറ്റലൈറ്റ് ഐടി പാര്‍ക്കുകള്‍ സ്ഥാപിക്കും. ഐടി പാര്‍ക്കുകള്‍ക്ക് ഭൂമി ഏറ്റെടുക്കുന്നതിന് 1,000 കോടി രൂപ വകയിരുത്തും. വര്‍ക്ക് നിയര്‍ ഹോം പദ്ധതിക്കായി 50 കോടി വകയിരുത്തും.സ്വകാര്യ സംരംഭകര്‍ക്ക് സാങ്കേതിക, സ്ഥലസൗകര്യം ലഭ്യമാക്കാന്‍ ഇന്‍ഡസ്ട്രിയല്‍ ഫെസിലിറ്റേഷന്‍ പാര്‍ക്കിന് 200 കോടി.

കേരള സയന്‍സ് പാര്‍ക്ക് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരില്‍ സിയാല്‍ മാതൃകയില്‍ കമ്പനി രൂപീകരിക്കും.കമ്പനികള്‍ക്ക് പരിശീലനം നല്‍കാന്‍ ടെക്‌നോപാര്‍ക്കിലും ഇന്‍ഫോപാര്‍ക്കിലും പ്രത്യേക സംവിധാനം വരും.

നാല് സയന്‍സ് പാര്‍ക്കുകള്‍ക്കായി 1000 കോടി രൂപ വകയിരുത്തി. തിരുവനന്തപുരം, കൊച്ചി, കണ്ണൂര്‍ വിമാനത്താവളങ്ങള്‍ക്കു സമീപവും ഡിജിറ്റല്‍ സര്‍വകലാശാലയിലുമാണ് ഈ പാര്‍ക്കുകള്‍ നടപ്പാക്കുക.കാര്‍ഷിക മേഖലയില്‍ മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ക്ക് ഊന്നല്‍ നല്‍കും.റബര്‍ സബ്സിഡിക്കായി 500 കോടി രൂപ വകയിരുത്തും.റബറൈസ്ഡ് റോഡുകള്‍ക്കായി 50 കോടി രൂപ വകയിരുത്തി…റബര്‍ ഉത്പാദനവും ഉപയോഗവും വര്‍ധിപ്പിക്കാന്‍ പ്രത്യേക പദ്ധതി നടപ്പാക്കും.റബര്‍ ഉത്പാദനവും ഉപയോഗവും വര്‍ധിപ്പിക്കാന്‍ പ്രത്യേക പദ്ധതി നടപ്പാക്കും.