Wednesday, May 22, 2024
keralaNewspolitics

കെ എസ് ആർ ടി സി പണിമുടക്ക്: ചർച്ച പരാജയം, പണിമുടക്കിൽ ഉറച്ച് ബിഎംഎസ് 

പത്തു വർഷം മുമ്പ് നിശ്ചയിച്ച ജീവനക്കാരുടെ ശമ്പളം പരിഷ്ക്കരിക്കണമെന്നും കെ എസ് ആർ ടി സിയെ വെട്ടിമുറിച്ച് കമ്പനിയാക്കരുത് എന്നതുൾപ്പെടെ വിവിധ ആവശ്യങ്ങളുന്നയിച്ച് കെ എസ് ടി എംപ്ലോയീസ് സംഘ് (BMS) ഫെബ്രുവരി 23 – ന്   പ്രഖ്യാപിച്ച പണിമുടക്ക് മാറ്റമില്ല .  ഗതാഗത വകുപ്പു മന്ത്രിയുടെ നിർദ്ദേശപ്രകാരം, സമരം പ്രഖ്യാപിച്ച സംഘടനകളുമായി കെ എസ് ആർ ടി സിഎംഡി  ചർച്ച നടത്തിയെങ്കിലും, ആവശ്യങ്ങളൊന്നും അംഗീകരിക്കാൻ മാനേജ്മെൻ്റ് തയ്യാറായില്ല. പ്രധാന ആവശ്യങ്ങളിൽ പോലും അനുകൂലമായ ഉറപ്പു ലഭിക്കാത്ത സാഹചര്യത്തിൽ 23-ാം തീയതി പണിമുടക്കിൽ ഉറച്ചു നിൽക്കാൻ കെ എസ് ടി എംപ്ലോയീസ് സംഘ്(BMS) തീരുമാനിച്ചിരിക്കുന്നുവെന്നും
ജന. സെക്രട്ടറി  കെ എൽ  രാജേഷ്  പറഞ്ഞു .