Friday, May 17, 2024
indiaNews

രോഗവ്യാപനം ഏറിയാല്‍ ലോക് ഡൗണ്‍ യെദിയൂരപ്പ.

കര്‍ണാടകയില്‍ കൊവിഡ് രോഗബാധിതര്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ അതീവ ജാഗ്രത കാണിക്കണമെന്ന് മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ. രോഗവ്യാപനം ഏറിയാല്‍ ലോക് ഡൗണ്‍ അടക്കം പരിഗണിക്കേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കി. ജനങ്ങള്‍ സ്വന്തം സുരക്ഷിതത്വത്തെ ഓര്‍ത്ത് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണം. അവര്‍ അതു ചെയ്യുന്നില്ലെങ്കില്‍ കര്‍ശനമായ നടപടികള്‍ സര്‍ക്കാരിനു സ്വീകരിക്കേണ്ടിവരും. ആവശ്യമായി വന്നാല്‍ ലോക് ഡൗണ്‍ ഏര്‍പ്പെടുത്തും- മുഖ്യമന്ത്രി ബിദാറില്‍ മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു. സംസ്ഥാനത്ത് പ്രതിദിന വര്‍ധന പതിനായിരം കടന്നിട്ടുണ്ട്.