Friday, May 17, 2024
keralaLocal NewsNews

രേവതിക്ക് വീണ്ടും സ്വർണ്ണ തിളക്കം: ഡൽഹിയിലെ യോഗ ഒളിമ്പ്യാഡിൽ സ്വർണ്ണ മെഡൽ   

എരുമേലി: ആഗ്രഹങ്ങളും പ്രതീക്ഷകളും യോഗയിൽ അർപ്പിച്ച് മുന്നേറിയ ചെമ്പകപ്പാറ സ്വദേശിനി രേവതി വീണ്ടും സ്വർണ്ണ തിളക്കത്തിൽ.സംസ്ഥാന യോഗ  ഒളിമ്പ്യാഡിൽ  സ്വർണ്ണ മെഡൽ ലഭിച്ചതിനുശേഷം ഡൽഹിയിൽ നടന്ന  ദേശീയ യോഗ ചാമ്പ്യന്‍ഷിപ്പിലും  രേവതിയ്ക്ക് സ്വർണ മെഡൽ ലഭിച്ചു.എരുമേലി മണിപ്പുഴ വെൺകുറിഞ്ഞി എസ്എൻഡിപി ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയായ രേവതി എരുമേലി ചെമ്പകപ്പാറ  കൊച്ചുതുണ്ടിയിൽ രാജേഷ് / രാജി ദമ്പതികളുടെ മൂത്ത മകളാണ്.തിരുവനന്തപുരത്ത് നടന്ന സംസ്ഥാന യോഗ ഒളിമ്പ്യാഡ് മത്സരത്തിൽ രേവതിക്ക്  സ്വർണ്ണ മെഡൽ ലഭിച്ചിരുന്നു. ശരീരത്തിന്റെ മെയ്‌വഴക്കത്തിന് യോഗയിലൂടെ ലഭിച്ച അംഗീകാരം രേവതിയെ ഡൽഹിയിൽ നടക്കുന്ന ദേശീയ  യോഗ മത്സരത്തിലേക്ക് തിരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ ദിവസം  ഡൽഹിയിൽ നടന്ന  മത്സരത്തിലാണ് രേവതിക്ക്  വീണ്ടും സ്വർണം ലഭിച്ചത് .കഴിഞ്ഞ അഞ്ചുവർഷമായി നടത്തുന്ന നിരന്തരമായ പരിശീലനമാണ് രേവതിയെ യോഗയുടെ സ്വർണമെഡൽ എത്തിച്ചിരിക്കുന്നത്.രാഹുൽ  സഹോദരനുമാണ്.