Thursday, May 2, 2024
indiaNewspolitics

രാഹുല്‍ ഗാന്ധി ഇന്ന് ചോദ്യം ചെയ്യലിനായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനു മുന്നില്‍ ഹാജരാകും.

ന്യൂഡല്‍ഹി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് നാഷനല്‍ ഹെറാള്‍ഡ് തട്ടിപ്പുകേസില്‍ ചോദ്യം ചെയ്യലിനായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനു മുന്നില്‍ ഹാജരാകും. കഴിഞ്ഞ ആഴ്ച മൂന്നു വട്ടം രാഹുല്‍ ഗാന്ധിയെ ചോദ്യം ചെയ്തിരുന്നു. വീണ്ടും ഹാജരാകാന്‍ വെള്ളിയാഴ്ച നോട്ടിസ് നല്‍കിയെങ്കിലും രാഹുല്‍ അസൗകര്യം അറിയിച്ചു. തുടര്‍ന്നാണു ചോദ്യം ചെയ്യല്‍ തിങ്കളാഴ്ചത്തേക്കു മാറ്റിയത്.ചോദ്യം ചെയ്യല്‍ ആരംഭിക്കും മുന്‍പ് എഐസിസി ആസ്ഥാനത്തേക്കുള്ള വഴി പൊലീസ് അടച്ചു. പ്രവേശന കവാടത്തിനു മുന്‍വശം ബാരിക്കേഡ് വച്ച് അടച്ചുപൂട്ടി. വൈകിട്ട് അഞ്ചു മണിക്കുശേഷമേ ബാരിക്കേഡുകള്‍ നീക്കൂവെന്നാണ് പൊലീസ് അറിയിപ്പ്.രാഹുല്‍ ഗാന്ധിക്കെതിരായ കേന്ദ്രനീക്കത്തിനെതിരെയും അഗ്‌നിപഥ് പദ്ധതിക്കെതിരെയും സമാധാനപരമായി പ്രതിഷേധിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേഷ് പ്രതികരിച്ചു. ഡല്‍ഹി പൊലീസ് കോണ്‍ഗ്രസ് ആസ്ഥാനത്തു കയറിയ സംഭവത്തില്‍ നേതാക്കള്‍ രാഷ്ട്രപതിയെ കണ്ട് പരാതി നല്‍കും.