Thursday, May 2, 2024
indiaNewspolitics

രാഹുല്‍ ഗാന്ധിയെ ചോദ്യം ചെയ്യുന്നു.

ന്യൂഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനായി രാഹുല്‍ ഗാന്ധി ഇ.ഡി ഓഫീസിലെത്തി. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കൊപ്പം കാല്‍നടയായാണ് രാഹുല്‍ ഗാന്ധി ഇ.ഡി ഓഫീസിലെത്തിയത്. അതേസമയം കനത്ത സുരക്ഷയാണ് ഡല്‍ഹിയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. നിരോധനാജ്ഞ ലംഘിച്ച് പ്രതിഷേധിച്ച രണ്‍ദീപ് സിങ് സുര്‍ജെവാല, അശോക് ഗെഹ്ലോട്ട്, ഹരീഷ് റാവത്ത്, ഭുപേഷ് ബാഗേല്‍ അടക്കമുള്ള നേതാക്കളേയും പ്രവര്‍ത്തകരേയും പോലീസ് കസ്റ്റഡിയില്‍ എടുത്തു. തുഗ്ലക് റോഡ് പോലീസ് സ്റ്റേഷനിലേക്കാണ് ഇവരെ കൊണ്ടു പോയത്.

നിരോധനാജ്ഞ ലംഘിച്ചതിനാണ് നേതാക്കളെ കസ്റ്റഡിയില്‍ എടുത്തതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. കെസി വേണു ഗോപാലിനേയും പോലീസ് കസ്റ്റഡിയിലെടുത്തു. കസ്റ്റിഡിയിലിരിക്കെ കെസി വേണുഗോപാലിന് ശാരീരിക അസ്വാസ്ഥ്യമുണ്ടാകുകയും കുഴഞ്ഞു വീഴുകയും ചെയ്തു. കോവിഡ് മുക്തമായതിന് ശേഷം, കഴിഞ്ഞ ദിവസമാണ് പൊതുപരിപാടികളില്‍ അദ്ദേഹം പങ്കെടുത്ത് തുടങ്ങിയത്. പ്രതിഷേധിച്ച നിരവധി കോണ്‍ഗ്രസ് നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.