Saturday, May 18, 2024
keralaNewspolitics

രാഹുല്‍ ഗാന്ധി ഇന്നും നാളെയും കേരളത്തില്‍

തിരഞ്ഞെടുപ്പു പ്രചാരണത്തിനായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഇന്നും നാളെയും കേരളത്തില്‍. എറണാകുളം, കോട്ടയം, ആലപ്പുഴ ജില്ലകളിലാണു പ്രചാരണം.ഇന്നു രാവിലെ 11 നു കൊച്ചിയിലെത്തുന്ന രാഹുല്‍ ഗാന്ധി 11.30 നു സെന്റ് തെരേസാസ് കോളജ് വിദ്യാര്‍ഥിനികളുമായി സംവദിക്കും. 11.45നു ഗോശ്രീ കവലയില്‍ സ്വീകരണം. 12.15നു ഫോര്‍ട്ട് കൊച്ചിയിലും 1.15നു പള്ളുരുത്തിയിലും പ്രസംഗിക്കും. പിന്നാലെ ആലപ്പുഴയിലെത്തുന്ന അദ്ദേഹം 3.15നു പട്ടണക്കാട്ടും 4.45നു ആലപ്പുഴ ടൗണിലും 6.30നു ചേപ്പാട്ടും യോഗങ്ങളില്‍ പങ്കെടുക്കും.നാളെ കോട്ടയം പുതുപ്പള്ളി, കാഞ്ഞിരപ്പള്ളി, പാലാ, പിറവം, കുന്നത്തുനാട്, മൂവാറ്റുപുഴ, പെരുമ്പാവൂര്‍, അങ്കമാലി മണ്ഡലങ്ങളിലെ പ്രചാരണയോഗങ്ങളിലും പങ്കെടുക്കും. നാളെ രാഹുല്‍ മടങ്ങുന്നതിനു പിന്നാലെ പ്രിയങ്ക ഗാന്ധിയും കേരളത്തിലെത്തും.