Thursday, May 16, 2024
keralaNewspolitics

രാഷ്ട്രീയത്തിലേക്ക് ആദ്യമായി സ്വാഗതം ചെയ്തത് ഗൗരിയമ്മയാണ്: ബാലചന്ദ്ര മേനോന്‍

തന്നെ രാഷ്ട്രീയത്തിലേക്കു ആദ്യമായി സ്വാഗതം ചെയ്തത് ഗൗരിയമ്മയാണെന്ന് നടന്‍ ബാലചന്ദ്ര മേനോന്‍. ഗൗരിയമ്മയ്ക്ക് അനുശോചനം അറിയിച്ചുകൊണ്ട് പങ്കിട്ട കുറിപ്പില്‍ ആണ്, ഇരുവരും തമ്മില്‍ നടന്ന രാഷ്ട്രീയ ചര്‍ച്ചയെ കുറിച്ച് മേനോന്‍ സംസാരിക്കുന്നത്.
‘നല്ല ജനകീയനാണല്ലോ. രാഷ്ട്രീയത്തില്‍ കൂടുന്നോ ? ‘ ഉള്ളതു പറഞ്ഞാല്‍ എന്നെ രാഷ്ട്രീയത്തിലേക്കു ആദ്യമായി സ്വാഗതം ചെയ്തത് ഗൗരിയമ്മയാണ്’, എന്നും ബാലചന്ദ്ര മേനോന്‍ കുറിച്ചു.