Friday, May 10, 2024
keralaNewsObituary

ഉത്തരവ് ഉടനെന്ന് വനം വകുപ്പ് മന്ത്രി

വയനാട്: മാനന്തവാടിയില്‍ ഒരാളുടെ മരണത്തിന് ഇടയാക്കിയ ആനയെ മയക്കുവെടിവച്ച് പിടികൂടുമെന്ന് വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍. മയക്കുവെടിവയ്ക്കാനുള്ള ഉത്തരവ് ഉടന്‍ ഇറക്കും. ആവശ്യമെങ്കില്‍ കൂടുതല്‍ താപ്പനകളെ വയനാട്ടിലേക്ക് എത്തിക്കും.
കോടതിയെ സാഹചര്യം അറിയിക്കുമെന്നും മന്ത്രി പറഞ്ഞു. പ്രതിഷേധം കാരണം ഉദ്യോഗസ്ഥര്‍ക്ക് നടപടികള്‍ എടുക്കാന്‍ സാധിക്കുന്നില്ല. ജനങ്ങള്‍ സംയമനം പാലിക്കണം. സ്ഥിതിഗതികള്‍ മുഖ്യമന്ത്രി വിലയിരുത്തുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കുങ്കിയാനകള്‍ വയനാട്ടിലേക്ക് വരും. പിടികൂടുന്ന ആനയെ മുത്തങ്ങയിലെ ആനത്താവളത്തിലേക്ക് മാറ്റാനാണ് ധാരണ.
എന്നാല്‍ ആനയെ വെടിവച്ച് കാട്ടിലേക്ക് തന്നെ ഓടിക്കാനോ – പിടികൂടാനോ ഉള്ള കാര്യവും ചര്‍ച്ച ചെയ്യും. എന്നാല്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ മരിച്ച ആളിന്റെ മൃതദേഹവുമായുള്ള പ്രതിഷധം തുടരുകയാണ് .