Tuesday, April 23, 2024
keralaLocal NewsNews

പമ്പാവാലിയില്‍ ക്യാന്‍സര്‍ രോഗിയുടെ വീടിന്റെ നേരെ കല്ലേറ്.

 

  •  കുടിവെള്ളത്തില്‍ ചാണകം കലക്കി
  • പരാതി നല്‍കിട്ടും പോലീസ് അന്വേഷച്ചില്ല .

തലച്ചോറില്‍ ക്യാന്‍സര്‍ ബാധിച്ചതിനെ തുടര്‍ന്ന് കിടപ്പിലായ വീട്ടില്‍ തന്നെ ചികില്‍സയില്‍ കഴിയുന്ന രോഗിയുടെ വീടിന്റെ നേരെ കല്ലേറിഞ്ഞ സാമൂഹ്യവിരുദ്ധര്‍ കുടിവെള്ളത്തില്‍ ചാണകം കലക്കിയതായി പരാതി .
എരുമേലി ഗ്രാമ പഞ്ചായത്തില്‍ പമ്പാവാലി ആറാട്ടുകയം സ്വദേശി മുട്ടുമണ്ണില്‍ എം.എസ് ഷാജിയും കുടുംബവുമാണ് എരുമേലി പോലീസ് സ്റ്റേഷനില്‍ പരാതിയുമായി എത്തിയത്.

30 ന് ശനിയാഴ്ച രാത്രി 12 മണിയോടെയായിരുന്നു സംഭവം.വീടിന് നേരെ കല്ലെറിഞ്ഞ സാമൂഹ്യ വിരുദ്ധര്‍ പണം കൊടുത്ത് വാങ്ങി ടാങ്കില്‍ സൂക്ഷിച്ച കുടി വെള്ളത്തില്‍ ചാണകം കലക്കിയതായും ഷാജി പറഞ്ഞു.
സാമൂഹ്യ വിരുദ്ധര്‍ കല്ലെറിയുമ്പോള്‍ ഷാജിയും, ഭാര്യയും അസുഖ ബാധിതയായ ലിസിയും , രണ്ട് മക്കള്‍ ,ഷാജിയുടേയും – ലിസിയുടേയും അമ്മമാരുമാണ് വീട്ടിലുണ്ടായിരുന്നത്.തുരുതുരെ കല്ലെറിയുന്നതിടെ വീട്ടിലുള്ളവര്‍ ഭയന്ന് വിറച്ച് വീടിനുള്ളില്‍ പേടിച്ചിരിക്കുമ്പോഴാണ് ഇവരുടെ തന്നെ പശുതൊഴുത്തില്‍ നിന്നും ചാണകം എടുത്ത് കുടി വെള്ളത്തില്‍ കലക്കിയതെന്നും ഷാജി പറഞ്ഞു.പെട്ടെന്ന് അയല്‍വാസികളെ ഫോണ്‍ ചെയ്ത് വിവരം അറിയിച്ച് വന്നപ്പോള്‍ത്തേക്കും സാമൂഹ്യ വിരുദ്ധര്‍ ഓടി രക്ഷപ്പെട്ടതായും ഷാജി പറഞ്ഞു.ഷാജിയെ കൂടാതെ എഴുപത് വയസ്  മേല്‍ പ്രായമായ രണ്ടു പേരും,ഗുതുരമായി അസുഖം ബാധിച്ച ഒരാള്‍, പഠിക്കുന്ന രണ്ട് വിദ്യാര്‍ത്ഥികളും താമസിക്കുന്ന അതും നല്ലവരായ നാട്ടുകാരുടെ അകമഴിഞ്ഞ സഹായത്തോടെ മാത്രം ജീവിക്കുന്ന ഈ കുടുംബത്തോടാണ്  ക്രൂരത നടന്നത് .കഴിഞ്ഞ ഒരു മാസം മുമ്പാണ് ലിസിയുടെ അസുഖം കണ്ടെത്തിയത്.

തുടര്‍ന്ന്കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സക്കായി എത്തിച്ചെങ്കിലും അസുഖം ഗുരുതരമാണെന്നും ചികില്‍സിച്ചാല്‍ ഭേദമാകാന്‍ സാധ്യതയില്ലാത്തതിനാല്‍ വീട്ടിലേക്ക്തിരിച്ചയക്കുകയായിരുന്നുവെന്നും ഷാജി പറഞ്ഞു .സാമ്പത്തികമായി ഏറെ ദുരിതത്തിലായ ഇവരടക്കം പ്രദേശത്തെ മറ്റ് രണ്ട് രോഗികള്‍ക്ക് കൂടി സഹായം സ്വരൂപിക്കാനായി നാട്ടുകാര്‍ കമ്മറ്റി രൂപീകരിച്ചതിന്  തൊട്ടുപിന്നാലെയാണ്  ഷാജിയുടെ കുടുംബത്തോട് ഈ ക്രൂരത കാട്ടിയത് .

എന്നാല്‍ പരാതിയുമായി പോലീസ് സ്റ്റേഷനില്‍ ഉച്ചക്ക് 12 മണിക്കെത്തിയ ഷാജി, പരാതി സ്വീകരിച്ചതിന് രസീത് ഉണ്ടോയെന്ന് ചോദിച്ചതിന്റെ പേരില്‍ നാല് മണിക്കൂര്‍ നിന്നതിന്ശേഷമാണ് പോലീസ് പരാതി സ്വീകരിച്ചത് . എന്നിട്ടും രസീത്
നല്‍കിയില്ലെന്നും ഷാജി പറഞ്ഞു.അസുഖമടക്കം തങ്ങളുടെ ദുരിതാവസ്ഥ വിശദമായി പരാതിയില്‍ എഴുതിയിട്ടും ഇതുവരെ അന്വേഷിക്കാന്‍ തയ്യാറായില്ലെന്നും അദ്ദേഹം പറഞ്ഞു .പരാതി ലഭിച്ചിട്ടുണ്ടെന്നും നാളെ തന്നെ അന്വേഷിക്കുമെന്നും എരുമേലി എസ് ഐ ഷെമീര്‍ ഖാന്‍ പറഞ്ഞു.