Friday, May 10, 2024
keralaNewsObituary

യുവതിയെ ഭര്‍തൃവീട്ടിലെ കുളിമുറിയില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി.

മണര്‍കാട് :യുവതിയെ ഭര്‍തൃവീട്ടിലെ കുളിമുറിയില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. മാലം ചിറയില്‍ ബിനുവിന്റെ ഭാര്യ അര്‍ച്ചന രാജാണ് ( 24) മരിച്ചത്. ഇന്നലെ ഉച്ചയ്ക്കാണു സംഭവം. ബന്ധുവീട്ടിലെ ചടങ്ങിനു പോകുന്നതിനെച്ചൊല്ലി രാവിലെ വീട്ടില്‍ വഴക്കുണ്ടായെന്നും തുടര്‍ന്നു ജീവനൊടുക്കുകയായിരുന്നുവെന്നു കരുതുന്നതായും പൊലീസ് പറഞ്ഞു.അര്‍ച്ചനയുടെ ഡയറിക്കുറിപ്പുകള്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. ഹൃതികയാണ് മകള്‍. മരണത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി. ശാരീരിക പീഡനമേറ്റിരുന്നതായി പരാതിയില്‍ പറയുന്നു.