Wednesday, May 15, 2024
indiakeralaNews

രാജ്യത്ത് നിര്‍ബന്ധിത കോവിഡ് വാക്‌സിനേഷന്‍ പാടില്ലെന്ന് സുപ്രീം കോടതി.

രാജ്യത്ത് നിര്‍ബന്ധിത കോവിഡ് വാക്‌സിനേഷന്‍ പാടില്ലെന്ന് സുപ്രീം കോടതി. വാക്‌സിന്‍ സ്വീകരിക്കാത്ത ആളുകളില്‍ നിന്നും കൂടുതലായി രോഗം പടരുന്നു എന്നതിന് തെളിവുകളില്ല. വാക്‌സിന്‍ സ്വീകരിക്കാത്ത ആളുകള്‍ക്ക് സംസ്ഥാനങ്ങള്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ അവസാനിപ്പിക്കണമെന്നും കോടതി പറഞ്ഞു.സംസ്ഥാനങ്ങളിലെ വാക്‌സിനേഷന്‍ മാനദണ്ഡം ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയിലാണ് നിര്‍ണായക നിര്‍ദേശം. വാക്‌സീനുകളുടെ ക്ലിനിക്കല്‍ പരീക്ഷണ ഫലം ജനങ്ങള്‍ക്ക് ലഭ്യമാക്കണമെന്നും ജസ്റ്റിസ് എല്‍ നാഗേശ്വര്‍ റാവു അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു.