Monday, May 20, 2024
keralaNews

സംസ്ഥാനത്ത് ചൊവ്വാഴ്ച അവധി.

തിരുവനന്തപുരം :ചെറിയ പെരുന്നാള്‍ പ്രമാണിച്ച് സംസ്ഥാനത്ത് ചൊവ്വാഴ്ച അവധി. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ആയിരിക്കും. ബാങ്കുകള്‍ക്കും നാളെ അവധി നല്‍കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. നെഗോഷ്യബിള്‍ ഇന്‍സ്ട്രമെന്റ് ആക്ട് പ്രകാരമാണ് അവധി പ്രഖ്യാപിച്ചത്. തിങ്കളാഴ്ച സംസ്ഥാനത്ത് അവധി പ്രഖ്യാപിച്ചിരുന്നു. കേരളത്തില്‍ ചൊവ്വാഴ്ചയാണു ചെറിയ പെരുന്നാള്‍.