Tuesday, May 21, 2024
indiaNews

രാജ്യം ദീപാവലി ആഘോഷിക്കുമ്പോള്‍ രാജ്യത്തിന് കാവലൊരുക്കുകയാണ് ലഡാക്കിലെ ഇന്ത്യന്‍ സൈന്യം.

രാജ്യം ദീപാവലി ആഘോഷിക്കുമ്പോള്‍ ലഡാക്കിലെ പ്രതികൂല കാലാവസ്ഥയെ സധൈര്യം അതിജീവിച്ച് രാജ്യത്തിന് കാവലൊരുക്കുകയാണ് ലഡാക്കിലെ ഇന്ത്യന്‍ സൈന്യം. നിലവില്‍ കിഴക്കന്‍ ലഡാക്കിലെ താപനില 0 ഡിഗ്രി സെല്‍ഷ്യസിലും താഴെയാണ്. ഇതിനൊപ്പം അതിശക്തമായ ശീതക്കാറ്റും വീശുന്നുണ്ട്. ഈ പ്രതിസന്ധികള്‍ അതിജീവിച്ചാണ് സൈനികര്‍ രാജ്യത്തിന്റെ അതിര്‍ത്തി സംരക്ഷിക്കുന്നത്. ചൈനയുമായുള്ള സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ദീപാവലിയായിട്ടും ലഡാക്കിലെ സൈനിക വിന്യാസത്തില്‍ കുറവ് വരുത്തിയിട്ടില്ല.ഗോഗ്ര-ഹോട്ട് സ്പ്രിംഗ്സ്, വടക്കന്‍ പാംഗോംഗ് സോ, തെക്കന്‍ പാംഗോംഗ് സോ എന്നീ നിര്‍ണായക മേഖലകളില്‍ നിന്ന് ചൈനീസ് സൈന്യം ഇപ്പോഴും പിന്മാറിയിട്ടില്ല. ഈ സാഹചര്യത്തിലാണ് സൈനിക വിന്യാസത്തില്‍ കാര്യമായ മാറ്റം വേണ്ടെന്ന് ഇന്ത്യന്‍ സൈന്യം തീരുമാനമെടുത്തത്. ഗാല്‍വനിലും പാംഗോങിലുമാണ് ഇന്ത്യന്‍ സൈന്യം കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.

കൊടും മഞ്ഞിനെ നേരിടാനുതകുന്ന ടെന്റുകളും ഇഗ്ളുവും തയ്യാറാക്കിയാണ് ഇന്ത്യന്‍ സൈന്യം രാജ്യത്തിന് കാവല്‍ നില്‍ക്കുന്നത്. ഏത് സാഹചര്യത്തിലുമുള്ള സൈനിക നീക്കത്തിന് സഹായകമായി മാര്‍സിമിക ലാ, ചാങ് ലാ, ഖര്‍ദുംഗ് ലാ എന്നീ ഉയര്‍ന്ന മേഖലയിലെ റോഡുകള്‍ ബോര്‍ഡര്‍ റോഡ്സ് ഓര്‍ഗനൈസേഷന്‍ തുറന്ന് കൊടുത്തിട്ടുണ്ട്.