Thursday, May 2, 2024
indiaNews

രണ്ട് കുട്ടികള്‍ നയം കര്‍ശനമായി നടപ്പിലാക്കാന്‍ അസം സര്‍ക്കാര്‍

സംസ്ഥാനത്ത് രണ്ട് കുട്ടികള്‍ നയം കര്‍ശനമായി നടപ്പിലാക്കാന്‍ ഒരുങ്ങി അസം സര്‍ക്കാര്‍. രണ്ടില്‍ കൂടുതല്‍ കുട്ടികളുളള കുടുംബങ്ങള്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നല്‍കേണ്ടതില്ലെന്നാണ് ഹിമന്ത സര്‍ക്കാരിന്റെ തീരുമാനം. വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയാണ് ഇക്കാര്യം അറിയിച്ചത്.ജനസംഖ്യാ നിയന്ത്രണത്തിന്റെ ഭാഗമായി രണ്ട് കുട്ടികള്‍ നയം സംസ്ഥാനത്ത് കര്‍ശനമായി നടപ്പിലാക്കും. കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ രണ്ട് കുട്ടികള്‍ മാത്രമുള്ള കുടുംബങ്ങള്‍ക്ക് മാത്രമായി ചുരുക്കാനാണ് തീരുമാനം. രണ്ടിലധികം കുട്ടികളുള്ളവരെ ആനുകൂല്യങ്ങള്‍ക്കായി പരിഗണിക്കില്ലെന്ന് ഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞു.

ജൂണ്‍ മാസം ആദ്യവാരമാണ് ജനസംഖ്യാ നിയന്ത്രണത്തിനായി കുടുംബാസൂത്രണ നയം നടപ്പിലാക്കുമെന്ന് ഹിമന്ത ബിശ്വ ശര്‍മ്മ അറിയിച്ചത്. ഇതിനായി ന്യൂന പക്ഷങ്ങളോട് കുടുംബാസൂത്രണ നയം സ്വീകരിക്കാനും അദ്ദേഹം അഭ്യര്‍ത്ഥിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ളവര്‍ക്ക് ആനുകൂല്യം നല്‍കില്ലെന്ന് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.ജന സംഖ്യ വര്‍ദ്ധിക്കുന്നത് ദാരിദ്ര്യത്തിനും, ഭൂമി കയ്യേറ്റങ്ങള്‍ മുതലായവ വര്‍ദ്ധിക്കുന്നതിനും കാരണമാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് രണ്ട് കുട്ടികള്‍ നയം നടപ്പിലാക്കാന്‍ അസം സര്‍ക്കാര്‍ തീരുമാനിച്ചത്.