Friday, April 26, 2024
keralaNewspolitics

രണ്ടില ചിഹ്നവും കോടതിയിലെത്തി ;തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു .

 

കേരള കോണ്‍ഗ്രസിലെ നേതാവിന് ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് രണ്ടായി പിളര്‍ന്ന കേരള കോണ്‍ഗ്രസ് ജോസ് കെ മാണി പക്ഷത്തിനു രണ്ടില ചിഹ്നം അനുവദിച്ച തെരഞ്ഞെടുപ്പു കമ്മീഷന്‍ ഉത്തരവ് ഹൈക്കോടതി ഒരു മാസത്തേക്ക് സ്റ്റേ ചെയ്തു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിനെതിരെ പിജെ ജോസഫ് നല്‍കിയ ഹര്‍ജി ഹൈക്കോടതിയുടെ ഉത്തരവ്. വസ്തുതകളും, തെളിവുകളും പരിശോധിക്കാതെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിയെന്ന പി ജെ ജോസഫിന്റെ വാദം തത്വത്തില്‍ കോടതി അംഗീകരിക്കുകയായിരുന്നു.2019 ജൂണ്‍ 16ലെ സംസ്ഥാന സമിതി യോഗത്തില്‍ ചെയര്‍മാനായി ജോസ് കെ മാണിയെ തിരഞ്ഞെടുവെന്നാണ് വാദം.എന്നാല്‍, ഈ യോഗവും തെരഞ്ഞെടുപ്പും പ്രഥമദൃഷ്ട്യാ നിലനില്‍ക്കില്ലെന്ന് മജിസ്ട്രേറ്റ് കോടതി നേരത്തെ ഉത്തരവിട്ടിട്ടുണ്ടെന്നും ജോസഫിന്റെ ഹര്‍ജിയില്‍ പറയുന്നു.കെ എം മാണി യുഡിഎഫിന്റെ മഹാനായ നേതാവായിരുന്നുവെന്നും , പാര്‍ട്ടി യുഡിഎഫിനൊപ്പം നില്‍ക്കാനും കെ എം മാണി എന്നും ആഗ്രഹിച്ചിരുന്നതായും
രമേശ് ചെന്നിത്തല പറഞ്ഞു .എന്നാല്‍ ജോസ് കെ മാണി വിശ്വാസ വഞ്ചന കാണിച്ചെന്നും അച്ചടക്കം മുന്നണി സംവിധാനത്തിന് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ യുഡിഎഫില്‍ നിന്ന് അകന്ന ജോസ് കെ മാണി വിഭാഗം ഇടത് മുന്നണിയിലെത്തിയാല്‍ കൂടുതല്‍ ഗുണകരമാകുമെന്ന് സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി വി എന്‍ വാസവന്‍ പ്രതികരിച്ചിരുന്നു.