Monday, May 13, 2024
keralaNewsObituary

മൂന്നാറില്‍ വിനോദസഞ്ചാരിയായ യുവാവ് തൂങ്ങി മരിച്ച നിലയില്‍.

ഇടുക്കി: മൂന്നാറില്‍ വിനോദസഞ്ചാരിയായ യുവാവ് തൂങ്ങി മരിച്ച നിലയില്‍. പഴയ മൂന്നാര്‍ തിയറ്റര്‍ ബസാറിന് സമീപത്തെ സ്വകാര്യ കോട്ടേജിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ശ്രീജേഷ് സോമന്‍ ധ30പ നാണ് മരിച്ചത്. ഏപ്രില്‍ 14നാണ് യുവാവ് സന്ദര്‍ശനത്തിനായി മൂന്നാറിലെത്തിയത്.14 ദിവസമായി മൂന്നാറിലെ വിവിധ മേഖലകളില്‍ സദര്‍ശിച്ച യുവാവ് ഇന്നലെ വൈകുന്നേരം 11 മണിക്ക് കോട്ടേജ് ജീവനക്കാരന്‍ അരവിന്ദിനെ നേരില്‍ കണ്ട് സംസാരിച്ചിരുന്നു. രാവിലെ മുറി തുറന്ന നിലയിലായിരുന്നു. മുറി കാലി ചെയ്ത് യുവാവ് പോയിരിക്കാമെന്നാണ് കോട്ടേജ് ജീവനക്കാരന്‍ കരുതിയത്. എന്നാല്‍ മൂന്നാം നിലയിലെ വാട്ടര്‍ ടാങ്കിന്റ സമീപത്ത് ശ്രീജേഷ് സോമനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. തൃശൂര്‍ കരിപ്പയൂര്‍ കുന്നുംകുളം സ്വദേശിയാണ് ശ്രീജേഷ് സോമന്‍.