Friday, May 17, 2024
keralaNewspolitics

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ റിമാന്‍ഡില്‍

തിരുവനന്തപുരം സെക്രട്ടേറിയറ്റിന് മുന്നില്‍ സമരവുമായി ബന്ധപ്പെട്ട കേസില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ റിമാന്‍ഡില്‍. ജാമ്യാപേക്ഷ തള്ളിയതോടെ വഞ്ചിയൂര്‍ കോടതി നാലാം പ്രതിയായ രാഹുലിനെ 22 വരെ റിമാന്‍ഡ് ചെയ്തു. പൂജപ്പുര ജയിലിലേക്ക് രാഹുലിനെ മാറ്റും. പുലര്‍ച്ചെയുള്ള അറസ്റ്റ് ക്രമസമാധാന പ്രശ്‌നം ഒഴിവാക്കാനെന്നാണ് പൊലീസ് വാദം. രാഹുലിനെതിരായ നടപടിയില്‍ പ്രതിഷേധിച്ച് നാളെ യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറിയേറ്റ് മാര്‍ച്ച് നടത്തും.രാഹുല്‍ മാങ്കൂട്ടത്തില്‍ ക്ലിനിക്കലി ഫിറ്റാണെന്നും ആരോഗ്യപ്രശ്‌നങ്ങളില്ലെന്നുമായിരുന്നു രണ്ടാമതും മെഡിക്കല്‍ പരിശോധന നടത്തിയപ്പോളും റിപ്പോര്‍ട്ട്. ജനറല്‍ ആശുപത്രിയില്‍ വെച്ചാണ് രണ്ടാമതും രാഹുലിന് മെഡിക്കല്‍ പരിശോധന നടത്തിയത്. കിംസ് ആശുപത്രിയില്‍ നിന്ന് 6/1/24 ന് ഡിസ്ചാര്‍ജ് ആയതും, മരുന്നുകള്‍ കഴിക്കുന്നതും പുതിയ മെഡിക്കല്‍ റിപ്പോര്‍ട്ടിലുണ്ടായിരുന്നു.