Friday, May 10, 2024
keralaLocal NewsNews

കേരള ബ്രേക്കിംഗ് ഓണ്‍ലൈന്‍ ന്യൂസിന്റെ എരുമേലി ഓഫീസിന്റെ ഉദ്ഘാടനം ഇന്ന്.

മതമൈത്രിയിടേയും -മാനവ സാഹോദര്യത്തിന്റേയും സന്ദേശം വിളിച്ചോതുന്ന പുണ്യഭൂമിയായ എരുമേലിയില്‍ കേരള ബ്രേക്കിംഗ് ഓണ്‍ ലൈന്‍ ന്യൂസിന്റെ എരുമേലി ഓഫീസിന്റെ ഉദ്ഘാടനം ഇന്ന് ചെയ്യുകയാണ്.മകരസംക്രമ സന്ധ്യ നല്‍കുന്ന ശരണ മന്ത്രങ്ങളുടെ അലയൊലികള്‍ മാലമലകളില്‍ നിന്നുയരുമ്പോള്‍ ശബരിമല തീര്‍ത്ഥാടനത്തിന്റെ ആചാരാനുഷ്ടാനങ്ങളുടെ സംഗമ ഭൂമിയായ എരുമേലിയില്‍ ഓണ്‍െ ലൈന്‍ മാദ്ധ്യമ രംഗത്ത് ഒരു പുതിയ വാര്‍ത്ത പത്രം കൂടി വരുകയാണ്.എല്ലാവരുടേയും അനുഗ്രഹത്തോടും -സഹകരണത്തോടും എരുമേലിയുടെ വികസന സ്വപ്നങ്ങള്‍ക്ക് പിന്തുണ നല്‍കുന്ന ജനങ്ങള്‍ക്കൊപ്പം കേരള ബ്രേക്കിംഗ് ന്യൂസും ചേരുകയാണ്.എരുമേലി ടൗണിലെ കണ്ണംന്താനം ഷോപ്പിംഗ് കോംപ്ലക്‌സിലെ രണ്ടാം നിലയിലാണ് ഓഫീസ്.

ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് നടക്കുന്ന എരുമേലി ഓഫീസിന്റെ ഉദ്ഘാടനം മുന്‍ മിസോറം ഗവര്‍ണര്‍ ശ്രീ കുമ്മനം രാജശേഖരന്‍ ഉദ്ഘാടനം ചെയ്യും.തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനം പത്തനംതിട്ട എം പി ശ്രീ. ആന്റോ ആന്റണി ഉദ്ഘാടനം ചെയ്യും.ചടങ്ങില്‍ വിശിഷ്ടാധിതികളായി പൂഞ്ഞാര്‍ എം എല്‍ എ ശ്രീ. പി സി ജോര്‍ജ്,എരുമേലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി തങ്കമ്മ ജോര്‍ജ് കുട്ടി,കെ പി സി സി സെക്രട്ടറി ശ്രീ. അഡ്വ. പി എ സലിം,വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും,സാമുദായിക സംഘടന നേതാക്കള്‍ തുടങ്ങി പ്രമുഖര്‍ പങ്കെടുക്കും.കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം പരിപാടി നടത്തേണ്ടതിനാല്‍ അഭ്യുദയകാംക്ഷികളായ നിരവധി പേരെ ക്ഷണിക്കാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്.

കേരള ബ്രേക്കിംഗ് ഓണ്‍ ലൈന്‍ ന്യൂസിന്റെ എരുമേലി ഓഫീസിന്റെ ഉദ്ഘാടനത്തിനും തുടര്‍ന്നുള്ള പ്രവര്‍ത്തനത്തിനും എല്ലാവരുടേയും സഹകരണവും സാദരം ക്ഷണിക്കുന്നു.