Friday, May 17, 2024
keralaNews

യുവാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം പ്രതികള്‍ പിടിയില്‍

യുവാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിക്കുകയും സ്‌കൂട്ടര്‍ തീയിട്ട് നശിപ്പിക്കുകയും ചെയ്ത കേസിലെ പ്രതികള്‍ പിടിയില്‍. കരുപ്പൂര്‍ വില്ലേജില്‍ മുഖവൂര്‍ വാര്‍ഡില്‍ കരുപ്പൂര്‍ മൊട്ടല്‍മൂട് കുഴിവിള വീട്ടില്‍ അനീഷ് എന്ന സ്റ്റംബര്‍ അനീഷ് (33), കരുപ്പൂര്‍ വില്ലേജില്‍ കരുപ്പൂര്‍ ഖാദി ബോര്‍ഡ് ജങ്ഷനില്‍ രാജേഷ് ഭവനില്‍ രതീഷ് എന്ന പാറ രതീഷ്,(35), കരുപ്പൂര് വില്ലേജില്‍ പറണ്ടോട് തെക്കുംകര പാറയില്‍വിളാകത്ത് വീട്ടില്‍ സമ്പത്ത് എന്ന ഉണ്ണി (26), കരുപ്പൂര് വില്ലേജില്‍ പുലിപ്പാറ വാര്‍ഡില്‍ തേവരുകുഴി ലക്ഷംവീട് കോളനിയില്‍ ശരത് (29), കരുപ്പൂര്‍ പനങ്ങോട്ടേല അഖിലേഷ് ഭവനില്‍ അനൂപ് (26) എന്നിവരെയാണ് നെടുമങ്ങാട് പൊലീസ് അറസ്റ്റ് ചെയതത്.
കഴിഞ്ഞ 18ന് രാത്രി പത്തോടുകൂടി കരുപ്പൂര് ഖാദിബോര്‍ഡ് ജങ്ഷന് സമീപം സ്‌കൂട്ടറില്‍ വരികയായിരുന്ന കരുപ്പൂര്‍ സ്വദേശി കണ്ണന്‍ എന്ന അരുണ്‍കുമാറിനെ തടഞ്ഞുനിര്‍ത്തി വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലാണ് ഇവര്‍ പിടിയിലായത്. അനീഷ് ഗുണ്ടാ ആക്ട് പ്രകാരം കരുതല്‍ തടങ്കലില്‍ കിടന്നിട്ടുള്ളയാളാണ്. നെടുമങ്ങാട് പൊലീസ് ഇന്‍സ്‌പെക്ടര്‍ പി.എസ്. വിനോദിന്റെ നേതൃത്വത്തില്‍ എസ്.ഐ ശ്രീജിത്ത്, എ.എസ്.ഐ പ്രകാശ്, പൊലീസുകാരായ ശ്രീജിത്ത്, സനല്‍രാജ്, ഡ്രൈവര്‍മാരായ അനില്‍കുമാര്‍, ബിജു എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തത്.