Sunday, May 19, 2024
keralaNews

മേയ് 23 വരെ ലോക്ഡൗണ്‍ നീട്ടി.

മേയ് 23 വരെ ലോക്ഡൗണ്‍ നീട്ടി.കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് നിലവിലുള്ള ലോക്ക്ഡൗണ്‍ ഒരാഴ്ചത്തേക്ക് കൂടി നീട്ടാന്‍ തീരുമാനം. സംസ്ഥാനത്ത് രോഗവ്യാപനം രൂക്ഷമാകുകയും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്ന നിലയില്‍ തുടരുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ലോക്ക്ഡൗണ്‍ നീട്ടാന്‍ തീരുമാനമെടുത്തത്.രോഗവ്യാപനം രൂക്ഷമായ നാല് ജില്ലകളില്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തും. തിരുവനന്തപുരം, മലപ്പുറം, എറണാകുളം, തൃശൂര്‍ എന്നീ ജില്ലകളിലാണ് ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തുക. കൂടൂതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയേക്കില്ല. നിലവിലുള്ള നിയന്ത്രണങ്ങള്‍ തുടരാനാണ് സാധ്യതയെന്നാണ് റിപ്പോര്‍ട്ട്.

ഇന്ന് ചേര്‍ന്ന വിദഗ്ധ സമിതി യോഗത്തില്‍ റവന്യൂ, ദുരന്തനിവാരണ അതോറിറ്റി, പൊലീസ് തുടങ്ങിയ വിവിധ വകുപ്പുകള്‍ ലോക്ക്ഡൗണ്‍ നീട്ടണം എന്ന ശുപാര്‍ശയാണ് മുന്നോട്ടുവെച്ചത്.