Wednesday, May 1, 2024
keralaNewsObituary

കട ബാധ്യത; വീട്ടമ്മയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

തിരുവനന്തപുരം: വീട്ടമ്മയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അയിരൂര്‍ ഇലകമണ്‍ സ്വദേശി സിന്ധു(45) ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് കിണറ്റില്‍ നിന്ന് മൃതദേഹം കണ്ടെത്തിയത്. ഇന്ന് രാവിലെ മുതല്‍ സിന്ധുവിനെ കാണാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷിക്കുന്നുണ്ടായിരുന്നു. ഉച്ചയോടെ കിണറിന് സമീപത്ത് നിന്ന് മൊബൈല്‍ ഫോണ്‍ കണ്ടെടുത്തു. തുടര്‍ന്ന് പൊലീസിനെ വിവരമറിയിച്ചു. ഫയര്‍ഫോഴ്‌സ് സംഘം സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്തു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. സിന്ധുവിന്റെ ഭര്‍ത്താവ് വിദേശത്താണ്. കട ബാധ്യത കാരണമാണ് ജീവനൊടുക്കിയതെന്നാണ് പൊലീസിന്റെ നിഗമനം. സംഭവത്തില്‍ അയിരൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.