Saturday, May 18, 2024
keralaNews

പത്തനംതിട്ട തിരുവല്ലയില്‍ അസാമീസ് വനിതകള്‍ക്ക് നേരെ ലൈംഗിക അത്രിക്രമം.

പത്തനംതിട്ട തിരുവല്ലയില്‍ അസാമീസ് വനിതകള്‍ക്ക് നേരെ ലൈംഗിക അത്രിക്രമം. തിരുവല്ല റെയില്‍വേ സ്റ്റേഷന് സമീപത്ത് ഇന്നലെ രാത്രിയിലാണ് സംഭവം. കേസില്‍ മൂന്ന് പേരെ തിരുവല്ല പൊലീസ് അറസ്റ്റ് ചെയ്തു. വെണ്ണിക്കുളം സ്വദേശി അനില്‍, മുത്തൂര്‍ സ്വദേശി ഫിറോസ്, പ്രേം ജോസഫ് എന്നിവരാണ് പിടിയിലായത്. അസാം സ്വദേശികള്‍ താമസിക്കുന്ന സ്ഥലത്തേക്കെത്തിയാണ് പ്രതികള്‍ ആക്രമിച്ചത്. പ്രതികള്‍ക്കെതിരെ ഭവനഭേദനം, കയ്യേറ്റം, സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.