Tuesday, May 14, 2024
keralaNewsUncategorized

യുവനടിയെ പീഡിപ്പിച്ച കേസ് :നടന്‍ വിജയ് ബാബുവിനെ ഇന്നും ചോദ്യം ചെയ്യും

കൊച്ചി: യുവനടിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ നടന്‍ വിജയ് ബാബുവിനെ ഇന്നും ചോദ്യം ചെയ്യും. രാവിലെ 9 മണിയ്ക്ക് എറണാകുളം സൗത്ത് പോലീസ് സ്റ്റേഷനില്‍ ഹാജരാകാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 20 മണിക്കൂറോളം ആണ് വിജയ് ബാബുവിനെ അന്വേഷണ സംഘം ചോദ്യം ചെയ്തത്. യുവനടിയുടെ പരാതിയിലെ ആരോപണങ്ങള്‍ വിജയ് ബാബു കഴിഞ്ഞ ദിവസവും ചോദ്യം ചെയ്യലില്‍ നിഷേധിച്ചു.

നിലവില്‍ ചൊവ്വാഴ്ച വരെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി നിര്‍ദേശം ഉള്ളതിനാല്‍ ചോദ്യം ചെയ്യല്‍ നീളാനാണ് സാധ്യത.

അന്വേഷണവുമായി വിജയ് ബാബു സഹകരിക്കണമെന്നും പരാതിക്കാരിയുമായി സംസാരിക്കാനോ, ആശയവിനിമയം നടത്താനോ പാടില്ലെന്നുമുള്ള ഉപാധികളോടെയാണ് നിലവില്‍ വിജയ് ബാബുവിന് ഇടക്കാല ജാമ്യം അനുവദിച്ചിട്ടുള്ളത്.

സാമൂഹിക മാദ്ധ്യമങ്ങളിലുള്‍പ്പെടെ ഒരു മാദ്ധ്യമങ്ങളിലും പ്രതികരിക്കരുതെന്നും നിര്‍ദേശമുണ്ട്.

തുടര്‍ച്ചയായ മൂന്നാം ദിവസമാണ് വിജയ് ബാബുവിനെ ചോദ്യം ചെയ്യുന്നത്. യുവനടിയുടെ പീഡന പരാതിക്ക് പിന്നാലെ ഒളിവില്‍ പോയ നടന്‍ വിജയ് ബാബു, ബുധനാഴ്ചയാണ് കൊച്ചിയില്‍ എത്തി,

എറണാകുളം ടൗണ്‍ സൗത്ത് സ്റ്റേഷനില്‍ ഹാജരായത്.