Sunday, April 28, 2024
keralaNewsObituary

യുവതി വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍

വെള്ളറട: കുന്നത്തുകാല്‍ ചീരംകോടിനു സമീപം യുവതിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കോട്ടുകോണം ചീരംകോട് പള്ളിവാതുക്കല്‍ ഹൗസില്‍ ഷെറിന്‍ ഫിലിപ്പിന്റെ ഭാര്യ ഗോപിക(26) ആണ് മരിച്ചത്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചു.സംഭവവുമായി ബന്ധപ്പെട്ട് കരിങ്കുളം പുതിയതുറ സ്വദേശി വിഷ്ണുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. വിഷ്ണുവാണ് ഗോപികയെ കാരക്കോണം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചത്.കശുവണ്ടി ഫാക്ടറിയിലെ തൊഴിലാളിയായ ഗോപികയെ തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് വീട്ടില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യ ചെയ്യുമെന്ന് ഗോപിക തന്നെ ഫോണില്‍ അറിയിച്ചെന്നും തുടര്‍ന്ന് അവരുടെ വീട്ടിലെത്തിയെന്നും വിഷ്ണു പോലീസിനോടു പറഞ്ഞു. ഗോപികയെ തൂങ്ങിയ നിലയില്‍ കണ്ട് താന്‍ കയര്‍ അറുത്തുമാറ്റി ഓട്ടോറിക്ഷയില്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നുവെന്നും ഇയാള്‍ പോലീസിനോടു പറഞ്ഞു.വിഷ്ണുവിന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയ ആശുപത്രിയധികൃതരും ഓട്ടോറിക്ഷാത്തൊഴിലാളിയും ചേര്‍ന്ന് തടഞ്ഞുവച്ചാണ് പോലീസില്‍ ഏല്‍പ്പിച്ചത്. വിഷ്ണുവിനെ ചോദ്യംചെയ്തുവരുന്നതായി വെള്ളറട പോലീസ് പറഞ്ഞു.