Monday, May 13, 2024
keralaNews

യുവതിയെ ഭര്‍ത്താവിന്റെ വീടിന് സമീപമുള്ള പറമ്പിലെ കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

കോഴിക്കോട് യുവതിയെ ഭര്‍ത്താവിന്റെ വീടിന് സമീപമുള്ള പറമ്പിലെ കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നാദാപുരം തുണേരി കോടഞ്ചേരിയിലാണ് പറമ്പിലെ കിണറിനോടു ചേര്‍ന്ന കുളിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കോടഞ്ചേരി പോസ്റ്റ് ഓഫീസിന് സമീപത്തെ വടക്കേയില്‍ സുബിയുടെ ഭാര്യ അശ്വതിയാണ് (25) മരിച്ചത്. ചൊവ്വാഴ്ച രാവിലെയാണ് കുഞ്ഞിപീടികയില്‍ മോഹനന്റെ പറമ്പിലെ കിണറിനോട് ചേര്‍ന്ന കുളിമുറിയില്‍ മൃതദേഹം കണ്ടെത്തിയത്. അശ്വതി വളയം നിരവുമ്മല്‍ സ്വദേശിനിയാണ്. ഭര്‍ത്താവ് സുബി ടൈല്‍സ് ജോലിക്കാരനാണ്. മകന്‍ നൈനിക്.ചൊവ്വാഴ്ച രാവിലെ അയല്‍വാസി മോഹനന്‍ എഴുന്നേറ്റപ്പോള്‍ പറമ്പിലെ കുളിമുറിയുടെ വാതില്‍ തുറന്ന് കിടക്കുന്നത് കണ്ട് ചെന്ന് നോക്കിയപ്പോഴാണ് കിണറ്റിലേക്കുള്ള കപ്പിയും കയറും കെട്ടുന്ന ഭാഗത്ത് അശ്വതിയെ തൂങ്ങിമരിച്ച നിലയില്‍ കാണുന്നത്. ഇദ്ദേഹം വിവരം അറിയിച്ചതിനെ തുടര്‍ന്ന് നാദാപുരം പൊലീസും നാട്ടുകാരും സ്ഥലത്തെത്തി. വടകര തഹസില്‍ദാരുടെ സാന്നിധ്യത്തില്‍ ഇന്‍ക്വസ്റ്റ് ചെയ്ത ശേഷം മൃതദേഹം പൊലീസ് പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചു.