Thursday, May 2, 2024
keralaNews

നടിയെ ആക്രമിച്ച കേസിലെ സാക്ഷി സാഗര്‍ വിന്‍സെന്റ് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി.

പോലീസ് പീഡനം ആരോപിച്ച് നടിയെ ആക്രമിച്ച കേസിലെ സാക്ഷി സാഗര്‍ വിന്‍സെന്റ് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. തുടര്‍ അന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്യാനുള്ള നോട്ടീസിലെ നടപടികള്‍ റദ്ദാക്കണമെന്ന ആവശ്യവും കോടതി അംഗീകരിച്ചില്ല. അതേസമയം മുന്‍കൂര്‍ നോട്ടീസ് നല്‍കാതെ സഗറിനെ ചോദ്യം ചെയ്യരുത് എന്ന് പൊലീസിന് കോടതി നിര്‍ദ്ദേശം നല്‍കി. ചോദ്യം ചെയ്യലിന്റെ പേരില്‍ ഉപദ്രവിക്കരുതെന്നും കോടതി നിര്‍ദേശിച്ചു. പോലീസ് ആക്ടും ക്രിമിനല്‍ നടപടി ചട്ടവും അനുശാസിക്കുന്ന തരത്തില്‍ മാത്രമേ ചോദ്യം ചെയ്യാവൂ എന്നും കോടതി കോടതി വ്യക്തമാക്കി.