Thursday, May 16, 2024
keralaNewspolitics

യുഡിഎഫിന്റെ പരിഹാസങ്ങള്‍ക്ക് മറുപടി പറഞ്ഞ് കേരള കോണ്‍ഗ്രസ്.

യുഡിഎഫിന്റെ പരിഹാസങ്ങള്‍ക്ക് മറുപടി പറഞ്ഞ് കേരള കോണ്‍ഗ്രസ്. ചെങ്ങന്നൂര്‍ തിരഞ്ഞെടുപ്പ് കാലത്ത് കെ എം മാണിയുടെ വീട്ടിലെത്തി യു.ഡി.എഫ് നടത്തിയത് ധൃതരാഷ്ട്രാലിംഗനമെന്ന് കേരള കോണ്‍ഗ്രസ്. കെ എം മാണിക്കെതിരായ രാഷ്ട്രീയ ഗൂഢാലോചന മനസിലാക്കിയാണ് യുഡിഎഫ് വിട്ടത്. നിയമസഭയിലെ കറുത്ത വെള്ളിയാഴ്ചക്ക് ഉത്തരവാദികള്‍ കോണ്‍ഗ്രസും യു ഡി എഫുമാണ്. കറുത്ത വെളളിയെ വെളുത്ത വെള്ളിയാക്കാന്‍ എല്‍ഡിഎഫില്‍ എത്തിയതിനാല്‍ കഴിഞ്ഞെന്ന് ജോബ് മൈക്കിള്‍ പറഞ്ഞു. മാണിയുടെ പേര് വലിച്ചിഴച്ച് അപമാനിക്കുന്നത് യുഡിഎഫ് അവസാനിപ്പിക്കണമെന്നും കേരള കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.