Sunday, May 19, 2024
keralaNewspolitics

മുഖ്യമന്ത്രിയ്ക്കെതിരെ മത്സരിക്കാന്‍ തയ്യാര്‍; സന്നദ്ധത പ്രകടിപ്പിച്ച് കെ. സുധാകരന്‍

നിയമസഭാ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ മത്സരിക്കാന്‍ സന്നദ്ധനാണെന്ന് അറിയിച്ച് കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍. ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടാല്‍ ധര്‍മ്മടത്ത് മത്സരിക്കും. പ്രാദേശിക നേതാക്കളും പ്രവര്‍ത്തകരും ഇക്കാര്യം ശക്തമായി ആവശ്യപ്പെടുന്നുണ്ടെന്നും സുധാകരന്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു. ധര്‍മ്മടം ഒഴികെയുള്ള എല്ലാ മണ്ഡലങ്ങളിലെയും സ്ഥാനാര്‍ത്ഥി പട്ടിക കോണ്‍ഗ്രസ് പുറത്തുവിട്ടിട്ടുണ്ട്.

ധര്‍മ്മടത്ത് മുഖ്യമന്ത്രിയ്ക്കെതിരെ മത്സരിക്കുന്ന വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയ്ക്ക് പിന്തുണ നല്‍കാനാണ് യുഡിഎഫിന്റെ നീക്കം. ഇതിനിടെയാണ് സ്ഥാനാര്‍ത്ഥിയാകാന്‍ തയ്യാറാണെന്ന് അറിയിച്ച് സുധാകരന്‍ രംഗത്ത് വന്നിരിക്കുന്നത്. ഉമ്മന്‍ ചാണ്ടിയോട് ഇക്കാര്യം സംസാരിച്ചിട്ടുണ്ടെന്നും സുധാകരന്‍ പറഞ്ഞു.മുഖ്യമന്ത്രിയ്ക്കെതിരെ ഫോര്‍വേര്‍ഡ് ബ്ലോക്കിന്റെ ദേശീയ സെക്രട്ടറി ജി. ദേവരാജനെയാണ് സ്ഥാനാര്‍ത്ഥിയായി യുഡിഎഫ് പരിഗണിച്ചിരുന്നത്. എന്നാല്‍ സീറ്റ് ഏറ്റെടുക്കാന്‍ ദേവരാജന്‍ തയ്യാറായില്ല.ഇതേ തുടര്‍ന്നാണ് വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയ്ക്ക് പിന്തുണ നല്‍കുന്നതിനുള്ള ആലോചനയിലേക്ക് മുന്നണി നീങ്ങിയത്. അതേസമയം ഇത്തരത്തില്‍ പിന്തുണ നല്‍കിയാല്‍ വിമതനായി മത്സരിക്കുമെന്ന് വ്യക്തമാക്കി ഡിസിസി ജനറല്‍ സെക്രട്ടറി സി. രഘുനാഥ് രംഗത്ത് വന്നിട്ടുണ്ട്.