Sunday, April 28, 2024
GulfindiaNewsworld

യുഎഇയുടെ പുതിയ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍

അബുദാബി :കിരീടാവകാശിയും യുഎഇ ഉപസര്‍വ്വസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനെ യുഎഇയുടെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുത്തു. ഇന്നലെ അന്തരിച്ച ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ സഹോദരനും യുഎഇ രാഷ്ട്രപിതാവ് ഷെയ്ഖ് സായിദിന്റെ മകനുമാണ് ഷെയ്ഖ് മുഹമ്മദ്. ഇന്ത്യയുമായി ഏറ്റവും മികച്ച ബന്ധം സൂക്ഷിക്കുന്ന ഭരണാധികാരികൂടിയാണ് ഷെയ്ഖ് മുഹമ്മദ്.