Monday, April 29, 2024
keralaNewspolitics

മൈക്ക് കേടായതില്‍ കേസെടുത്തതിനെ പരിഹസിച്ച് പ്രതിപക്ഷനേതാവ്

മൈക്ക് കേടായതില്‍ കേസെടുത്തതിനെ പരിഹസിച്ച് പ്രതിപക്ഷനേതാവ് വിഡി സതീശന്‍. മൈക്ക് വിവാദത്തില്‍ അന്വേഷണത്തിന് പ്രത്യേകസംഘം രൂപീകരിക്കണമെന്ന് വി ഡി സതീശന്‍ പരിഹസിച്ചു. മൈക്ക് ഒന്നാം പ്രതിയെന്നും ആംപ്ലിഫയര്‍ രണ്ടാം പ്രതിയെന്നും പരിഹാസം.മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്ന് വിളിച്ച് പറഞ്ഞിട്ടാണ് കേസെടുത്തത്.മൈക്കിന് ഹൗളിംഗ് വന്നതിന് എന്ത് സുരക്ഷ പരിശോധനയാണ് വേണ്ടതെന്നും അദ്ദേഹം ചോദിച്ചു.
ആരാണ് ഒന്നാം പ്രതി : മൈക്ക്,ആരാണ് രണ്ടാം പ്രതി : ആംപ്ലിഫയര്‍. ഇത്രയും വിചിത്രമായ കേസ് രാജ്യത്ത് ഉണ്ടായിട്ടില്ല.കേരളത്തില്‍ എന്താണ് നടക്കുന്നത് മുഖ്യമന്ത്രി ഇതൊന്നും അറിയുന്നില്ല.മുഖ്യമന്ത്രിയുടെ ഓഫിസ് ചിലര്‍ ഹൈജാക്ക് ചെയ്തിരിക്കുന്നു.കേസ് എടുക്കല്‍ അവരുടെ ഹോബിയാണ്.ഇങ്ങനെ’ ചിരിപ്പിക്കരുത്.വെളിവ് നഷ്ടപ്പെട്ടവരില്‍ ചിലരാണ് കേസ് എടുത്തതെന്നും വി ഡി സതീശന്‍ വ്യക്തമാക്കി.