Saturday, May 4, 2024
keralaNews

മെഡിക്കല്‍ കോളേജിലേക്കുള്ള പ്രധാന പൈപ്പ് ലൈന്‍ റോഡ് പണിക്കിടെ തകര്‍ന്നു

കോട്ടയം : മെഡിക്കല്‍ കോളേജിലേക്കുള്ള പ്രധാന പൈപ്പ് ലൈന്‍ റോഡ് പണികള്‍ക്കിടെ തകര്‍ന്നു. ഗാന്ധിനഗര്‍ മെഡിക്കല്‍ കോളേജ് റോഡ് നവീകരണത്തിന് ഭാഗമായുള്ള പണികള്‍ക്കിടെയാണ് ചെമ്മനം പടി ഭാഗത്ത് പൈപ്പ് പൊട്ടിയത്. പേരൂരിലെ പൂവത്തുംമൂട് പമ്പ് ഹൗസില്‍ നിന്നും മെഡിക്കല്‍ കോളേജിലെ ടാങ്കുമായി ബന്ധിപ്പിച്ചിരിക്കുന്ന ഇരുമ്പ് പൈപ്പാണ് ജെസിബി ഉപയോഗിച്ച് മണ്ണെടുക്കുന്നതിനിടെ വാല്‍വില്‍ തട്ടി തകര്‍ന്നത്. കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് ഒരു ദിവസം 25 ദശലക്ഷം ലിറ്റര്‍ ശുദ്ധീകരിച്ച വെള്ളമാണ് നല്‍കുന്നത്. പ്രധാന പൈപ്പ് ലൈന്‍ തുടങ്ങിയതോടെ അയ്മനത്തെ പമ്പ് ഹൗസില്‍ നിന്നും മെഡിക്കല്‍ കോളേജിലേക്ക് വെള്ളം എത്തിക്കാനുള്ള നടപടികള്‍ ജല അതോറിറ്റി അധികൃതര്‍ സ്വീകരിച്ചിട്ടുണ്ട്. വാല്‍വ് പൊട്ടിയ ഭാഗത്തെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഇന്നും നാളെയുമായി പൂര്‍ത്തീകരിക്കാനുള്ള ശ്രമത്തിലാണ് ജല അതോറിറ്റി.