Tuesday, May 14, 2024
keralaLocal NewsNews

എരുമേലി ശബരി വിമാനത്താവളം; വിമാനത്താവളം ചെറുവള്ളി എസ്റ്റേറ്റില്‍ മതിയെന്ന് നാട്ടുകാര്‍

എരുമേലി : എരുമേലി ശബരി വിമാനത്താവള പദ്ധതിക്ക് തങ്ങള്‍ എതിരല്ലെന്നും ഭൂമി ഏറ്റെടുക്കുന്നത് അടക്കമുള്ള പരിസ്ഥിതി ആഘാത പഠന റിപ്പോര്‍ട്ടിലെ അവ്യക്തതകള്‍ പൊതുജനങ്ങളെ ബോധ്യപ്പെടുത്താന്‍ അധികൃതര്‍ തയ്യാറാകണമെന്നും നാട്ടുകാര്‍ പറഞ്ഞു.  ലൂയി ബര്‍ഗ് നടത്തിയ പഠന റിപ്പോര്‍ട്ടിലെ തന്നെ പിഴവുകളും –  മറച്ചുവെക്കലും  ചൂണ്ടിക്കാട്ടിയാണ് നാട്ടുകാര്‍ ആക്ഷേപം ഉന്നയിച്ചത് .മണിമല വില്ലേജില്‍ നടന്ന ഹിയറിംഗിലും ഭൂമി വിട്ടു നല്‍കുന്നവരുടെ ആശങ്കകളും ആവശ്യങ്ങളും ഇവിടെയും തുടര്‍ന്നു. വിമാനത്താവളം സംബന്ധിച്ച് മുമ്പ് പറഞ്ഞതുപോലെ ചെറുവള്ളി എസ്റ്റേറ്റില്‍ തന്നെ സ്ഥാപിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. ഒന്നാം ഘട്ടത്തില്‍ ചെറുവള്ളി തോട്ടം പദ്ധതിക്കായി ഏറ്റെടുക്കണമെന്നും അതിനുശേഷം മറ്റു സ്വകാര്യ വ്യക്തികളുടെ ഭൂമികള്‍ സംബന്ധിച്ച് ആരോപണം നടത്തിയാല്‍ മതിയെന്നും നാട്ടുകാര്‍ പറഞ്ഞു. എന്നാല്‍ വിമാനത്താവളവുമായി ബന്ധപ്പെട്ട നടത്തിയ  ആഘാത പഠന
പഠന റിപ്പോര്‍ട്ടിലെ അവ്യക്ത ചൂണ്ടിക്കാട്ടി നാട്ടുകാര്‍ നടത്തിയ നിരീക്ഷണങ്ങള്‍ക്ക് മുന്നില്‍ അധികൃതര്‍ക്ക് മറുപടി പറയാന്‍ ഇല്ലാതായി. ആ പരിസ്ഥിതി ആഘാത പഠന റിപ്പോര്‍ട്ടില്‍ അപൂര്‍ണ്ണമാണെന്നും ലഭ്യമാകുന്ന വിവരങ്ങള്‍ ചേര്‍ക്കുമെന്നും പതിവുപോലെ പറഞ്ഞ് രക്ഷപ്പെട്ടു. 2017 ലാണ് എരുമേലി ശബരി വിമാനത്താവള പദ്ധതി ചര്‍ച്ച ആരംഭിക്കുന്നത്. സ്വകാര്യ കണ്‍സള്‍ട്ടന്‍സി ഏജന്‍സിയായ ലൂയിസ് ബര്‍ഗ് നടത്തിയ പഠന റിപ്പോര്‍ട്ടിന്മേല്‍ കേന്ദ്ര വ്യോമയാന മന്ത്രാലയും , പരിസ്ഥിതി മന്ത്രാലയവും നല്‍കിയ അനുമതിയുടെ അടിസ്ഥാനത്തിലാണ് തുടര്‍ നടപടി സ്വീകരിച്ചതെന്നും ഇവര്‍ പറയുന്നു. എരുമേലി ഹിയറിംഗില്‍ പറഞ്ഞതുപോലെ വിമാനത്താവളവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മാത്രമാണ് അധികൃതര്‍ വിശദീകരിച്ചത്. ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് വരുമ്പോള്‍ ജനങ്ങള്‍ക്കൊപ്പം ജനപ്രതിനിധികള്‍ നില്‍ക്കണമെന്നും ഹീയറിംഗിന് എത്തിയവര്‍ പറഞ്ഞു. എന്നാല്‍ ജനപ്രതിനിധികള്‍ എന്നും ജനങ്ങള്‍ക്കൊപ്പമാണെന്നും, വികസന പ്രവര്‍ത്തനങ്ങളെ എതിര്‍ക്കാതെ, പരിഹാരം സംബന്ധിച്ച് ഏറ്റവും മികച്ച പാക്കേജ് നല്‍കാന്‍ ശുപാര്‍ശ ചെയ്യുമെന്നും ചീഫ് വിപ്പും – ഗ്രാമപഞ്ചായത്ത് പ്രസിഡന്റും പറഞ്ഞു. മുക്കട കൂവക്കാവ് പഞ്ചായത്ത് ഹാളില്‍ നടന്ന ഹിയറിംഗില്‍ കാഞ്ഞിരപ്പള്ളി എംഎല്‍എയും സംസ്ഥാന ചീഫ് വിപ്പുമായ ഡോ. എന്‍ ജയരാജ് അധ്യക്ഷനായി. മണിമല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെയിംസ് പി സൈമണ്‍, മറ്റ് പഞ്ചായത്ത് അംഗങ്ങള്‍,ഡെപ്യൂട്ടി തകസീദാര്‍ മുഹമ്മദ് ഷാഫി, എല്‍ എ ജനറല്‍ വിഭാഗം തഹസീദാര്‍ റോസ് ന ഹൈദ്രോസ്, എല്‍. എ വാലുവേഷന്‍ ഓഫീസര്‍ അരുണ്‍ എം,വിമാനത്താവളം പദ്ധതി സ്‌പെഷ്യല്‍ ഓഫീസ് പ്രതിനിധി അജിത് , ലൂയിസ് ബര്‍ഗ് കമ്പനി ടെക്‌നിക്കല്‍ പ്രതിനിധി പ്രവീണ്‍ ഗുലീയ എന്നിവരും പങ്കെടുത്തു.