Monday, April 29, 2024
keralaNews

മുസ്ലീം ലീഗിനെ എന്‍ഡിഎയിലേക്ക് വീണ്ടും സ്വാഗതം ചെയ്ത് ബിജെപി നേതാവ് ശോഭ സുരേന്ദ്രന്‍.

മുസ്ലീം ലീഗിനെ എന്‍ഡിഎയിലേക്ക് വീണ്ടും സ്വാഗതം ചെയ്ത് ബിജെപി നേതാവ് ശോഭ സുരേന്ദ്രന്‍. വര്‍ഗീയ നിലപട് തിരുത്തി വന്നാല്‍ ലീഗിനെ എന്‍ഡിഎ ഉള്‍ക്കൊള്ളും. കോണ്‍ഗ്രസ് മുങ്ങുന്ന കപ്പലാണ്. സിപിഎമ്മുമായി സഹകരിക്കാന്‍ ലീഗിന് കഴിയില്ല. ആ സാഹചര്യത്തില്‍ ലീഗിന് നല്ലത് എന്‍ഡിഎയാണെന്നും ശോഭ പറഞ്ഞു.താന്‍ പറഞ്ഞത് ബി.ജെ.പിയുടെ നിലപാടാണെന്നാണ് തെരഞ്ഞെടുപ്പ് പ്രചാരണപരിപാടിയായ വിജയയാത്രയില്‍ ശോഭ സുരേന്ദ്രന്‍ പറഞ്ഞത്. തന്റെ നിലപാടില്‍ തെറ്റില്ല. വര്‍ഗീയ നിലപാട് തിരുത്തിവന്നാല്‍ ലീഗിനെ ഉള്‍ക്കൊള്ളും. മോദിയുടെ നയം സ്വീകാര്യമെന്ന് പറഞ്ഞാല്‍ ബി.ജെ.പി ലീഗിനെ ഉള്‍ക്കൊള്ളുമെന്ന് ശോഭ പറഞ്ഞു. ജമ്മു കശ്മീരിലെ നാഷ്ണല്‍ കോണ്‍ഫറന്‍സ് സഖ്യത്തെയും ശോഭ ഓര്‍മ്മിപ്പിച്ചു.