Wednesday, May 15, 2024
keralaNews

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നീരൊഴുക്ക് കൂടി ;350 കുടുംബങ്ങളിലെ 1079 പേരെ സുരക്ഷിത സ്ഥലങ്ങളിലേക്കു മാറ്റി

അണക്കെട്ട് തുറക്കുന്നതിന് മുന്നോടിയായി 350 കുടുംബങ്ങളിലെ 1079 പേരെ സുരക്ഷിത സ്ഥലങ്ങളിലേക്കു മാറ്റിയിട്ടുണ്ട്.മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നീരൊഴുക്ക് കൂടി. ഒഴുകിയെത്തുന്നത് 5,800 ഘനയടി വെള്ളം.2018ല്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ 13 സ്പില്‍വേ ഷട്ടറുകളില്‍ 11 എണ്ണം ഒരടി വീതമാണ് തുറന്നത്. ഇതിലൂടെ സെക്കന്‍ഡില്‍ 4500 ക്യൂമെക്‌സ് വെള്ളം ഇടുക്കി ജലാശയത്തിലേക്ക് ഒഴുകി.മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ജലനിരപ്പ് വീണ്ടും കൂടി. ജലനിരപ്പ് 138.75 അടിയായി ഉയര്‍ന്നു.