Wednesday, May 15, 2024
keralaNews

മുല്ലപ്പെരിയാര്‍ അണക്കെട്ട്; വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ തുറന്നുവെച്ചിരുന്ന ഏഴു ഷട്ടറുകളില്‍ രണ്ടെണ്ണം അടച്ചു. നിലവില്‍ അഞ്ചു ഷട്ടറുകള്‍ 30 സെന്റീമീറ്റര്‍ വീതമാണ് ഉയര്‍ത്തിയിരിക്കുന്നത്. പെരിയാര്‍ നദിയുടെ ഇരുകരകളിലുമുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് 141.55 അടിയാണ്.142 അടി ആണ് പരമാവധി സംഭരണശേഷി.വൃഷ്ടി പ്രദേശത്തുള്ള ശക്തമായ മഴയാണ് ജലനിരപ്പ് വന്‍തോതില്‍ ഉയരാന്‍ കാരണമായത്.