Sunday, May 19, 2024
indiakeralaNewspolitics

മാറ്റങ്ങള്‍ക്കു പിന്നാലെ കേന്ദ്രത്തിന്റെ കത്ത്

കേരളം നടപ്പാക്കിയ കോവിഡ് നിയന്ത്രണ രീതി വിചാരിച്ച ഫലം നല്‍കിയില്ലെന്നു ചൂണ്ടിക്കാട്ടി കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ മുഖ്യമന്ത്രി പിണറായി വിജയനു കത്തയച്ചു. കണ്ടെയ്ന്‍മെന്റ് മേഖല തിരിക്കുന്നതിലും സജീവ കേസുകള്‍ കണ്ടെത്തുന്നതിലും കേന്ദ്ര നിര്‍ദേശങ്ങള്‍ പ്രധാനമാണ്. നിയന്ത്രണങ്ങള്‍ കുറഞ്ഞത് 14 ദിവസത്തേക്കു തുടരണമെന്നും കത്തില്‍ നിര്‍ദേശിക്കുന്നു. നിയന്ത്രണ മാനദണ്ഡങ്ങളില്‍ കേരളം വന്‍ മാറ്റങ്ങള്‍ കൊണ്ടുവന്നതിനു പിന്നാലെയാണ് കേന്ദ്ര ആരോഗ്യമന്ത്രി മുഖ്യമന്ത്രി പിണറായി വിജയനെ ഫോണില്‍ വിളിച്ചതും കത്തു നല്‍കിയതും.

ചില ജില്ലകളില്‍ പോസിറ്റീവായവരുടെ എണ്ണക്കൂടുതല്‍ കാരണം ഓക്‌സിജന്‍, ഐസിയു കിടക്കകള്‍ക്ക് ക്ഷാമമുണ്ടെന്നും കത്തില്‍ പറയുന്നു. സമ്പര്‍ക്കരോഗികളെ കണ്ടെത്താനുള്ള സമഗ്ര നടപടി ഇല്ലാതെ പോകുന്നതു വ്യാപനം കൂട്ടും. ആര്‍ടിപിസിആര്‍ പരിശോധനയുടെ എണ്ണം കൂട്ടണം. ഹോം ഐസലേഷനില്‍ കഴിയുന്നവരുടെ കാര്യത്തില്‍ തുടര്‍നടപടികളുണ്ടാകുന്നില്ലെന്നും കേന്ദ്രം പറയുന്നു. കേന്ദ്ര സംഘത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണു കത്ത്.