Sunday, May 12, 2024
keralaNews

ആരോപണ വിധേയനായ സിഐക്കെതിരെ നടപടി എടുക്കാത്തതില്‍ പ്രതിഷേധം.

ആലുവയില്‍ ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് യുവതി ജീവനൊടുക്കിയ സംഭവത്തില്‍ ആരോപണ വിധേയനായ സിഐക്കെതിരെ നടപടി എടുക്കാത്തതില്‍ പ്രതിഷേധം. ആലുവ എംഎല്‍എ അന്‍വര്‍ സാദത്ത് പൊലീസ് സ്റ്റേഷന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. പ്രതികളെ പോലെ തന്നെയാണ് സിഐയെന്നും ഇന്നും സിഐ ഡ്യൂട്ടിയില്‍ ഉണ്ടെന്നും എംഎല്‍എ പറയുന്നു.