Saturday, May 4, 2024
keralaNews

മുരിങ്ങൂര്‍ പീഡനകേസ്; അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി

തൃശ്ശൂര്‍: കായിക താരം മയൂഖ ജോണി ഉന്നയിച്ച മുരിങ്ങൂര്‍ പീഡനക്കേസ് അന്വേഷണം സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറി ഡി ജി പി ഉത്തരവ് ഇറക്കി. തൃശൂര്‍ റൂറല്‍ എസ് പി ജി.പൂങ്കുഴലിയുടെ പ്രത്യേക അഭ്യര്‍ഥനയെ തുടര്‍ന്നാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്. പീഡനത്തിന് ഇരയായ യുവതി റൂറല്‍ എസ് പിക്കെതിരെയും അന്വേഷണ സംഘത്തിനെതിരെയും തുടര്‍ച്ചയായി ആരോപണം ഉന്നയിച്ച സാഹചര്യത്തിലാണ് എസ് പി കേസ് മറ്റൊരു ഏജന്‍സിക്ക് നല്‍കാന്‍ അഭ്യര്‍ഥിച്ചത്. ജി. പൂങ്കുഴലി കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നു എന്നായിരുന്നു മയൂഖ ജോണിയുടേയും സുഹൃത്തായ യുവതിയുടെയും പരാതി. വനിത കമീഷന്‍ മുന്‍ അധ്യക്ഷ എം സി ജോസഫൈനെതിരെയും ആരോപണം ഉയര്‍ന്നിരുന്നു.                                                                                                                            സംഭവത്തില്‍ പൊലീസ് അന്വേഷണത്തിലെ വീഴ്ച ചൂണ്ടികാട്ടി മയൂഖ ജോണിയാണ് രംഗത്ത് വന്നത്. അതേസമയം, ഹൈകോടതിയില്‍ നിന്നും മുന്‍കൂര്‍ ജാമ്യം നേടാനുള്ള ശ്രമത്തിലാണ് പ്രതിയെന്ന് ആരോപിക്കപ്പെട്ട ചുങ്കത്ത് ജോണ്‍സണ്‍. ബലാത്സംഗക്കേസ് ആയതിനാല്‍ അറസ്റ്റ് ഉണ്ടായേക്കുമെന്ന നിഗമനത്തില്‍ ജോണ്‍സണ്‍ ഒളിവില്‍ പോയിരുന്നു.