Friday, May 3, 2024
indiaNewsObituary

മുന്‍ കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ ചമന്‍ലാല്‍ ഗുപ്ത അന്തരിച്ചു

മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന ബി.ജെ.പി നേതാവുമായിരുന്ന ചമന്‍ ലാല്‍ ഗുപ്ത അന്തരിച്ചു. ഗാന്ധിനഗറിലെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. 87 വയസ്സായിരുന്നു.മേയ് 5 ന് കോവിഡ് പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ഗാന്ധിനഗര്‍ നാരായണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. കോവിഡ് മുക്തനായ ശേഷം വീട്ടിലേക്ക് മാറ്റി. ഇന്ന് രാവിലെ ആരോഗ്യസ്ഥിതി മോശമാകുകയും മരണം സംഭവിക്കുകയുമായിരുന്നുവെന്ന് മകന്‍ അറിയിച്ചു.വാജ്‌പേയ് മന്ത്രിസഭയില്‍ വിവിധ വകുപ്പുകളില്‍ മന്ത്രിസ്ഥാനം വഹിച്ചിട്ടുണ്ട്. രണ്ടുതവണ കശ്മീര്‍ ബി.ജെ.പി പ്രസിഡന്റായിരുന്നു. മൂന്ന് മക്കളാണുള്ളത്. ഇന്ന് വൈകീട്ട് തന്നെ സംസ്‌ക്കാര ചടങ്ങുകള്‍ നടത്തുമെന്ന് മകന്‍ അറിയിച്ചു.