Friday, May 17, 2024
keralaNewspolitics

മുന്‍മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ ലതിക സുഭാഷ് എന്‍.സി.പിയില്‍

നിയമസഭ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് വിട്ട മുന്‍മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ ലതിക സുഭാഷ് എന്‍.സി.പിയില്‍ ചേര്‍ന്നു.വാര്‍ത്താ സമ്മേളനത്തിലൂടെയായിരുന്നു ലതികാ സുഭാഷ് എന്‍.സി.പിയില്‍ ചേര്‍ന്നുവെന്ന് പ്രഖ്യാപിച്ചത്.എന്‍.സി.പി കര്‍മ്മമണ്ഡലമായി തെരഞ്ഞെടുത്തു. രാഷ്ട്രീയ പ്രവര്‍ത്തനം ജനങ്ങള്‍ക്ക് വേണ്ടി നടത്തണമെന്നാണ് ആഗ്രഹിക്കുന്നതെന്നും ലതികാ സുഭാഷ് പറഞ്ഞു.എന്‍.സി.പിയില്‍ സ്ത്രീ പ്രാതിനിധ്യം ഉറപ്പുവരുത്തുമെന്നും ലതിക കൂട്ടിച്ചേര്‍ത്തു. എന്‍.സി.പിയില്‍ ചേരുന്നതുമായി ബന്ധപ്പെട്ട് നേരത്തെ പാര്‍ട്ടി അധ്യക്ഷന്‍ പി. സി ചാക്കോയുമായി ലതികാ സുഭാഷ് കൂടിക്കാഴ്ച നടത്തിയിരുന്നു.കോണ്‍ഗ്രസ് സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് ഏറ്റുമാനൂരില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി ലതിക മത്സരിക്കുകയും ചെയ്തിരുന്നു.മത്സരിക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് ലതികയെ പുറത്താക്കിയതായി കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ അറിയിച്ചിരുന്നു.