Wednesday, May 15, 2024
keralaNewspolitics

കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍

തിരുവനന്തപുരം: കോണ്‍ഗ്രസിലെ പ്രധാനപ്പെട്ട നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നു. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ മുന്‍ അദ്ധ്യക്ഷയും കോണ്‍ഗ്രസ് നേതാവുമായ പദ്മിനി തോമസ്, ഡിസിസി ജനറല്‍ സെക്രട്ടറിയായിരുന്ന തമ്പാനൂര്‍ സതീഷ് അടക്കമുള്ളവരാണ് ബിജെപിയില്‍ ചേര്‍ന്നത്.യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അദ്ധ്യക്ഷയായിരുന്നു പദ്മിനി തോമസ്.

ഇവരോടൊപ്പം മകനും കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നിട്ടുണ്ട്. കോണ്‍ഗ്രസ് നേതൃത്വവുമായി അസ്വാരസ്യങ്ങളുണ്ടായതിന് പിന്നാലെയാണ് തമ്പാനൂര്‍ സതീഷ് പദവി രാജിവച്ചത്. തുടര്‍ന്ന് ബിജെപിയിലേക്ക് എത്തുകയായിരുന്നു. കൂടാതെ ഡിസിസിയുടെ മുന്‍ ഭാരവാഹികളും ബിജെപിയില്‍ അംഗത്വം സ്വീകരിച്ചിട്ടുണ്ട്.

ബിജെപിയുടെ പുതിയതായി ഉദ്ഘാടനം ചെയ്ത തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിലെത്തിയാണ് നേതാക്കള്‍ അംഗത്വം സ്വീകരിച്ചത്. ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രനൊപ്പമാണ് ഇവര്‍ പാര്‍ട്ടി ഓഫീസിലെത്തിയത്. കേന്ദ്രമന്ത്രിയും തിരുവനന്തപുരം എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ രാജീവ് ചന്ദ്രശേഖറുടെ സാന്നിധ്യത്തിലായിരുന്നു ബിജെപി പ്രവേശനം.