Wednesday, May 15, 2024
keralaNewspolitics

എസ്ഇബിസി പട്ടികയില്‍ നാടാര്‍ ക്രിസ്ത്യന്‍ സമുദായത്തെ ഉള്‍പ്പെടുത്തും

ക്രിസ്ത്യന്‍ നാടാര്‍ സമുദായത്തെ എസ്ഇബിസി പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. എസ്ഇബിസി പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ ആവശ്യമായ ഉത്തരവുകള്‍ പുറപ്പെടുവിച്ച് അടിയന്തിരമായി നടപ്പില്‍ വരുത്തുവാന്‍ പിന്നാക്കസമുദായ ക്ഷേമം, ഉന്നത വിദ്യാഭ്യാസം, ബന്ധപ്പെട്ട വകുപ്പുകള്‍ എന്നിവയ്ക്ക് നിര്‍ദ്ദേശം നല്‍കും. ഇതോടെ ഉന്നതവിദ്യാഭ്യാസ കോഴ്സുകള്‍ക്കുള്ള അഡ്മിഷന്‍, എന്‍ട്രന്‍സ് പരീക്ഷകള്‍ എന്നിവയില്‍ സംവരണം ലഭിക്കും. സമയബന്ധിതമായി ഇക്കാര്യം പൂര്‍ത്തിയാക്കുന്നതിന് മേല്‍നോട്ടം വഹിക്കാന്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി. ഈ വിഭാഗത്തെ ഒബിസി പട്ടികയില്‍പ്പെടുത്തി ഉദ്യോഗനിയമനത്തില്‍ സംവരണാനുകൂല്യം നേരത്തെ അനുവദിച്ചിട്ടുണ്ട്.