Sunday, May 12, 2024
Local NewsNewsObituary

മുണ്ടക്കയം വേലനിലത്ത് ബൈക്ക് അപകടത്തില്‍ യുവാവ് മരിച്ചു

മുണ്ടക്കയം: മുണ്ടക്കയം വേലനിലത്ത് ഉണ്ടായ ബൈക്ക് അപകടത്തില്‍ യുവാവ് മരിച്ചു . മുണ്ടക്കയം മുളങ്കയം പുതുപ്പറമ്പില്‍ വിഷ്ണു മനോജ് ആണ് മരിച്ചത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഇയാളുടെ സുഹൃത്ത് തേമ്പുഴ ഈസ്റ്റ് കപ്പിലാമൂട് പുതുശ്ശേരി അഖില്‍ സുനീഷിനെ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രാഥമികത നല്‍കിയശേഷം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ട് പോയി.ഞായറാഴ്ച വൈകിട്ട് നാലുമണിയോടുകൂടി വേലനിലം ജംഗ്ഷന്‍ സമീപമായിരുന്നു അപകടം . വളവ് തിരിഞ്ഞ് അമിതവേഗതയില്‍ വന്ന ബൈക്ക് റോഡരികിലെ മയില്‍കുറ്റി തകര്‍ത്ത് കരണം മറിഞ്ഞ് ഓടയ്ക്കുള്ളിലേക്ക് വീഴുകയായിരുന്നു. ബൈക്ക് ഓടയിലേക്ക് വീഴുന്നതിനു മുമ്പ് യുവാക്കള്‍ തെറിച്ച് സമീപത്തെ ഗേറ്റില്‍ ഇടിച്ച് വീണു. അപകടം നടന്നയുടന്‍ നാട്ടുകാര്‍ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും വിഷ്ണുവിന്റെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല