Tuesday, May 14, 2024
Local NewsNews

എരുമേലിയില്‍ വിവിധ ക്ഷേത്രങ്ങളില്‍ വിനായക ചതുര്‍ത്ഥി ആഘോഷിച്ചു

എരുമേലി: വിനായക ചതുര്‍ത്ഥി ആഘോഷത്തോടനുബന്ധിച്ച് എരുമേലിയിലെ വിവിധ ക്ഷേത്രങ്ങളില്‍ പ്രത്യേക പൂജകളും – അഷ്ടദ്രവ്യ മഹാഗണപതി ഹോമവും നടന്നു. എരുമേലി സര്‍വ്വസിദ്ധി വിനായക ക്ഷേത്രത്തില്‍ നടന്ന ചടങ്ങുകള്‍ക്ക് മേല്‍ശാന്തി തിരവല്ല പുത്തന്‍മഠം മഹേഷ് മോഹന ഭട്ടതിരിപ്പാടും ക്ഷേത്ര കമ്മറ്റിക്കാരും നേതൃത്വം നല്‍കി. എരുമേലി ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ നടന്ന ചടങ്ങുകള്‍ക്ക് ക്ഷേത്രം മേല്‍ ശാന്തി പി കെ വിനോദ് പെരുനാട്ടില്ലം, കീഴ് ശാന്തി വിനീത് കെ കിഴക്കേടത്ത് ദേവസ്വം ഭാരവാഹികള്‍ നേതൃത്വം നല്‍കി.

എരുമേലി സര്‍വ്വസിദ്ധി വിനായക ക്ഷേത്രത്തില്‍ നടന്ന അഷ്ടദ്രവ്യ മഹാഗണപതി ഹോമം

 

 

 

 

 

 

എരുമേലി ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ നടന്ന ചടങ്ങുകള്‍ക്ക് ക്ഷേത്രം മേല്‍ ശാന്തി പി കെ വിനോദ് പെരുനാട്ടില്ലം, കീഴ് ശാന്തി വിനീത് കെ കിഴക്കേടത്ത് ദേവസ്വം ഭാരവാഹികള്‍ നേതൃത്വം നല്‍കി.

 

 

 

 

 

 

കാഞ്ഞിരപ്പളളി ഗണപതിയാര്‍ കോവില്‍ ക്ഷേത്രത്തില്‍ നടന്ന അഷ്ട ദ്രവ്യ മഹാഗണപതി ഹോമത്തിന് താഴ്മണ്‍മാഠം പ്രതിനിധി നേതൃത്വം നല്കി