Monday, May 13, 2024
keralaNewspolitics

മുഖ്യമന്ത്രി നടത്തിയ പ്രസ്താവന സങ്കടമുണ്ടാക്കിയെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി ഉമ തോമസ്.

കൊച്ചി :തൃക്കാക്കരയില്‍  എല്‍ഡിഎഫ് കണ്‍വെന്‍ഷനില്‍ മുഖ്യമന്ത്രി നടത്തിയ പ്രസ്താവന സങ്കടമുണ്ടാക്കിയെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി ഉമ തോമസ്. തൃക്കാക്കരയിലെ അബദ്ധം തിരുത്താനുളള ജനങ്ങളുടെ അവസരമാണിതെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്താവന. വോട്ടര്‍മാര്‍ മുഖ്യമന്ത്രിക്ക് മറുപടി നല്‍കുമെന്ന് ഉമ തോമസ് പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മുഖ്യമന്ത്രി നടത്തിയ പ്രസ്താവനയ്‌ക്കെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ വ്യാപക പ്രതിഷേധമാണ് ഉയര്‍ത്തുന്നത്.

തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് സൗഭാഗ്യമെന്ന് മുഖ്യമന്ത്രി പറഞ്ഞത് നിന്ദ്യവും ക്രൂരവുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. മുഖ്യമന്ത്രിയുടെ സ്ഥാനത്തിരുന്നു പറയാന്‍ പാടില്ലാത്തതാണ് പറഞ്ഞത്. നിയമസഭയിലെ യുഡിഎഫ് കുന്തമായിരുന്നു പി.ടി.തോമസ് എന്നും സതീശന്‍ പറഞ്ഞു.
കേരളത്തിലെ ഏറ്റവും മനുഷ്യത്വമില്ലാത്ത ക്രൂരനായ രാഷ്ട്രീയക്കാരന്‍ ആരാണ് എന്നു ചോദിച്ചാല്‍ പിണറായി വിജയന്‍ എന്നായിരിക്കും തന്റെ മറുപടിയെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.