Friday, April 26, 2024
keralaLocal NewsNews

കേരള ക്ഷേത്രസംരക്ഷണ സമിതി സനാതന ധര്‍മ്മ പാഠശാല

 

 

കേരള ക്ഷേത്രസംരക്ഷണ സമിതിയുടെ ഭാഗമായ സനാതനധര്‍മ്മ പാഠശാലയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന രാമായണ കലോത്സവം രണ്ടു ഘട്ടങ്ങളിലായി 2020 ആഗസ്റ്റ് 8, 9,15 എന്നീ തിയതികളില്‍ നടക്കും. 2020 ആഗസ്റ്റ് 8,9 തിയതികളില്‍ നടക്കുന്ന മേഖലാതല മത്സരങ്ങളില്‍ പങ്കെടുത്ത് 1,2,3 സ്ഥാനങ്ങള്‍ലഭിക്കുന്നവര്‍ക്ക് ആഗസ്റ്റ് 15 ന് നടക്കുന്ന രണ്ടാം ഘട്ട സംസ്ഥാന തല മത്സരത്തില്‍ പങ്കെടുക്കാവുന്നതാണ്.

3. ഓണ്‍ലൈന്‍ ആയിട്ടാണ് മത്സരങ്ങള്‍ നടക്കുന്നത്.

4. രജിസ്റ്റര്‍ ചെയ്യുമ്പോള്‍ കിട്ടുന്ന നമ്പര്‍ ആണ് മത്സരങ്ങള്‍ക്കായുള്ള chest number     ആയി ഉപയോഗിക്കേണ്ടത്,

5. രജിസ്റ്റര്‍ ചെയ്യുന്ന സമയത്ത് കൊടുക്കുന്ന വാട്ട്‌സപ്പ് നമ്പരാണ് മത്സരങ്ങള്‍ക്കായി ഉപയോഗിക്കേണ്ടത്. യാതൊരു കാരണവശാലും മറ്റു നമ്പരുകളില്‍ നിന്നും അയക്കുന്ന വിഡിയോകള്‍ മത്സരത്തിനായി സ്വീകരിക്കുന്നതല്ല.

6. മത്സരവുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങളും വ്യവസ്ഥകളും സമയക്രമവും മറ്റ് നിബന്ധനകളും രജിസ്റ്റര്‍ ചെയ്ത വാട്ട്‌സപ് നമ്പരിലേക്ക് മുന്‍കൂട്ടി അയക്കുന്നതാണ്.

7. മത്സരത്തിനായി അനുവദിക്കുന്ന സമയത്ത് അയച്ച് തരുന്ന വീഡിയോകള്‍ മാത്രമേ മൂല്യനിര്‍ണ്ണയങ്ങള്‍ക്കായി സ്വീകരിക്കുകയുള്ളു.

8. മത്സരങ്ങള്‍ക്ക് മേലുള്ള തീരുമാനങ്ങള്‍ക്കും, വിലയിരുത്തലുകള്‍ക്കും പൂര്‍ണ്ണ അധികാരം കേരള ക്ഷേത്രസംരക്ഷണ സമിതിയില്‍ നിക്ഷിപ്തമാണ്.

9. ലോകത്ത് എവിടെയുമുള്ള മലയാളികള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം.

മത്സര ഇനങ്ങള്‍

  • എല്‍.പി. & യു.പി.വിഭാഗം
    കഥാകഥനം
    പാരായണം
    പ്രശ്‌നോത്തരി
    ചിത്രരചന
  • ഹൈസ്‌ക്കൂള്‍ വിഭാഗം
    പാരായണം
    പ്രഭാഷണം
    ചിത്രരചന
    പ്രശ്‌നോത്തരി
  • പൊതു വിഭാഗം
    പാരായണം
    പ്രഭാഷണം

2020 ആഗസ്റ്റ്1 മുതല്‍5വരെ ഓണ്‍ ലൈനായി പേര് രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കാണ് പങ്കെടുക്കുവാന്‍ കഴിയുക.

ലിങ്ക്

കൂടുതല്‍ വിവരങ്ങള്‍ക്കായ
9846539243
9447419851,9846393018 എന്നീ നമ്പറില്‍ ബന്ധപ്പെടുക.

Leave a Reply