Tuesday, May 14, 2024
keralaNewspolitics

മുഖ്യമന്ത്രിയും – മന്ത്രിമാരും രാജിവച്ച് അന്വേഷണം നേരിടണം . ബി.ജെ.പി

മുഖ്യമന്ത്രി പിണറായി വിജയന്‍ , സ്പീക്കര്‍, മറ്റു മന്ത്രിമാര്‍ എന്നിവര്‍ക്ക് ഡോളര്‍ കടത്ത് കേസില്‍ പങ്കുണ്ടെന്ന് സ്വപ്ന സുരേഷ് മൊഴിനല്‍കിയതിനെ തുടര്‍ന്ന് മുഖ്യമന്ത്രി രാജിവച്ച് അന്വേഷണത്തെ നേരിടണം എന്നാവിശ്യപ്പെട്ടു കൊണ്ട് ബി.ജെ.പി പള്ളിക്കത്തോട് പഞ്ചായത്ത് കമ്മറ്റി, യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പ്രകടനം നടത്തി , ബിജെപി സംസ്ഥാന സമതിയംഗം ശ്രീ എന്‍ ഹരി പ്രകടനം ഉദ്ഘാടനം ചെയ്തു .ലോകത്തെമ്പാടുമുള്ള മലയാളി സമൂഹത്തിന് നാണക്കേട് ഉണ്ടാക്കുന്ന പ്രവര്‍ത്തനങ്ങളാണ് പിണറായി ഗവണ്‍മെന്റ് ചെയ്തു കൊണ്ടിരിക്കുന്നത് .സ്വന്തം പാര്‍ട്ടിയില്‍ സീറ്റിനു വേണ്ടി പത്രസമ്മേളനം നടത്തേണ്ട ഗതികേടിലേക്ക് പളളിക്കത്തോട്ടിലെ കോണ്‍ഗ്രസ് നേതാക്കള്‍ മാറിയതും ,എന്‍ ഹരി പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്ത് കൊണ്ട് സംസാരിച്ചു.ബിജെപി പഞ്ചായത്ത് അദ്ധ്യക്ഷന്‍ സതീഷ്ചന്ദ്രന്‍ മാസ്റ്റര്‍ , ന്യൂനപക്ഷ മോര്‍ച്ച മണ്ഡലം പ്രസിഡന്റ് സജി വള്ള്യാ ത്യാമല , പഞ്ചായത്ത് മെമ്പര്‍മാരായ ഗഗ വിപിന ചന്ദ്രന്‍ , ഗച വിജയന്‍ , സനു ശങ്കര്‍ , അശ്വതി സതീഷ് . യുവമോര്‍ച്ച പ്രസിഡന്റ് അജിത്ത് തോമസ് , മഹിളാ മോര്‍ച്ച പ്രസിഡന്റ് വീണാലാല്‍ , പഞ്ചായത്ത് കമ്മറ്റി അംഗങ്ങളായ സന്തോഷ് , രതീഷ് , ദിപിന്‍ , അനൂപ് , ആദര്‍ശ് തുടങ്ങിയവര്‍ പങ്കെടുത്തു.