Friday, May 3, 2024
keralaNews

മുഖ്യമന്ത്രിക്ക് ശാരീരിക അസ്വസ്ഥതകളെന്ന് റിപ്പോര്‍ട്ട്.

തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് ശാരീരിക അസ്വസ്ഥതകളെന്ന് റിപ്പോര്‍ട്ട്. ശാരീരിക അസ്വാസ്ഥ്യങ്ങളാല്‍ മുഖ്യമന്ത്രി വിശ്രമത്തിലാണെന്നാണ് വിവരം. തൊണ്ടയ്ക്ക് ബുദ്ധിമുട്ടുളളതിനാല്‍ സംസാരിക്കുന്നതിനും വിലക്കുണ്ട്.വിശ്രമത്തിലായതിനാല്‍ തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന ലോക കേരള സഭയുടെ ചടങ്ങില്‍ മുഖ്യമന്ത്രി ഇന്നും പങ്കെടുക്കില്ല. ആരോഗ്യപ്രശ്നങ്ങള്‍ കാരണമാണ് മുഖ്യമന്ത്രി ചടങ്ങിനെത്താത്തതെന്ന് സംഘാടകരെ അറിയിച്ചിട്ടുണ്ട്. ചടങ്ങില്‍ വീഡിയോ സന്ദേശം പ്രദര്‍ശിപ്പിക്കും. ഇന്നലെയും മുഖ്യമന്ത്രി പരിപാടിയില്‍ നിന്ന് ആരോഗ്യകാരണങ്ങളാല്‍ വിട്ടുനിന്നിരുന്നു.എന്നാല്‍ മുഖ്യമന്ത്രിയുടെ അസുഖത്തെക്കുറിച്ച് ഔദ്യോഗിക വിശദീകരണങ്ങളൊന്നും പുറത്തുവന്നിട്ടില്ല. സ്വപ്നയുടെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ അടുത്ത ദിവസങ്ങളില്‍ അദ്ദേഹം ഏറെ അസ്വസ്ഥനായിരുന്നുവെന്നാണ് അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന വിവരം.