Tuesday, May 14, 2024
Local NewsNews

മുക്കൂട്ടുതറ അക്ഷയ കേന്ദ്രത്തിന്  ഐഎസ്  ഒ പുരസ്ക്കാരം 

എരുമേലി:  കോട്ടയം ജില്ലയിൽ  ഏറ്റവും നല്ല രീതിയിൽ മാതൃകാപരമായി പ്രവർത്തിക്കുന്ന മുക്കൂട്ടുതറ അക്ഷയ കേന്ദ്രത്തിന് സംസ്ഥാന സർക്കാരിന്റെ  ഐഎസ് ഒ പുരസ്കാരം ലഭിച്ചു. 

സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷികാഘോഷങ്ങളുടെ ഭാഗമായി കോട്ടയം ജില്ലയിൽ നടന്നു വരുന്ന വിവിധ സർക്കാർ വകുപ്പുകളുടെ പ്രദർശന – സേവന – വിപണന മേളയുടെ ഉദ്ഘാടന ചടങ്ങിൽ വെച്ച് മികച്ച അക്ഷയ കേന്ദ്രത്തിനുള്ള ISO അംഗീകാരം ലഭിച്ച KTM052 മുക്കൂട്ടുതറ അക്ഷയയ്ക്കു വേണ്ടി സിഇഒ ടി.എസ്.ശിവകുമാർ  പുസ്കാരം ഏറ്റുവാങ്ങി .

 

 

ജോബ് മൈക്കിൾ  എം.എൽ.എയിൽ  നിന്ന് ഉപഹാരം സ്വീകരിച്ചു.  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി, ജില്ലാ കലക്ടർ  ജയശ്രീ പി.എസ്. ഐഎഎസ് , പൂഞ്ഞാർ എം എൽ എ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ , അക്ഷയ ഡി പി എം . കെ. ധനേഷ് എന്നിവർ  സംസാരിച്ചു .